Posted On
date_range Updated On
date_range നിങ്ങളുടെ ദഹന വ്യവസ്ഥ അപകടമുനമ്പിലോ? ഇക്കാര്യങ്ങളിലൂടെ അറിയാം
സമ്പൂർണ ആരോഗ്യം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണത്. അത് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ശരീരം അപായ ചിഹ്നങ്ങൾ കാണിക്കും.
ചില ലക്ഷണങ്ങൾ ഇതാ:
- വയർ തലച്ചോറിനെ മാറ്റിമറിക്കും. അപ്രതീക്ഷിതവും അസ്വാ ഭാവികവുമായ വൈകാരിക മാറ്റങ്ങൾ നിങ്ങളിൽ സംഭവിക്കുന്നുണ്ടെങ്കിൽ സംശയിക്കണം, ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെക്കുറിച്ച്. രണ്ടാം തലച്ചോർ എന്നാണ് പലരും വയറിനെ വിശേഷിപ്പിക്കാറ്.
- ദഹനവ്യവസ്ഥയിലെ മാറ്റങ്ങൾ നിങ്ങളുടെ ത്വക്കിൽ വളരെ എളുപ്പം പ്രകടമാകും. ത്വക്കിലെ കുരുക്കൾ ഒരു പ്രധാന ലക്ഷണമാണ്.
- ഇടക്കിടെയുള്ള അസുഖങ്ങൾ ദവഹനവ്യവസ്ഥയുടെ തകരാറു കാരണമാകാം.
- വയർ സ്തംഭനവും ഗ്യാസ് നിറഞ്ഞിരിക്കുന്നതും ദഹനവ്യവസ്ഥ തകരാറിന്റെ പ്രാഥമിക ലക്ഷണങ്ങളിലൊന്നാണ്.
- എപ്പോഴും ക്ഷീണം തോന്നിയാലും വയറിനെ സംശയിക്കണം. പോഷകങ്ങൾ ആഗിരണം ചെയ്യാൻ ദഹനവ്യവസ്ഥക്ക് കഴിയാതിരിക്കുമ്പോൾ ക്ഷീണം ഉണ്ടാകും.
- മധുരത്തോട് കൂടുതൽ താൽപര്യം തോന്നിയാൽ അതിന്റെ പിന്നിലും ദഹനസംവിധാന തകരാറാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.