സ്വകാര്യ ആശുപത്രികൾ ഇനി അങ്ങനെ പിഴിയേണ്ട! ചികിത്സാച്ചെലവ് കുറയ്ക്കാൻ പുതിയ നിയമം
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് 2018ൽ നിയമസഭ പാസാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം ‘കോൾഡ് സ്റ്റോറേജി’ൽ ഇരിക്കെ, പുതിയ നിയമം കൊണ്ടുവരാൻ ആരോഗ്യവകുപ്പ്. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്താണ് ഈ രംഗത്തെ അനഭലഷണീയ പ്രവണതകൾ ചെറുക്കാൻ നിയമം കൊണ്ടുവന്നത്. എന്നാൽ, ആ സർക്കാറിനോ തുടർന്നുവന്ന രണ്ടാം പിണറായി സർക്കാറിനോ അത് നടപ്പാക്കാനായില്ല. സ്വകാര്യമേഖല കണ്ണുരുട്ടിയതോടെ നിയമം കോൾഡ് സ്റ്റോറേജിലായി.
രോഗികളിൽനിന്ന് അമിതനിരക്ക് ഈടാക്കുന്നതും ചികിത്സാച്ചെലവിലെ സുതാര്യതയില്ലായ്മയും തടയാനാണ് പുതിയനിയമമെന്നാണ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ചൂണ്ടിക്കാട്ടുന്നത്. ബില്ലിന്റെ കരട് തയാറാക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാലംഗ സമിതി രൂപവത്കരിക്കും.
പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള സമിതിയിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കെ.എം.എസ്.സി.എൽ മാനേജിങ് ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും. സ്വകാര്യ ആശുപത്രി മേഖലയുമായും മറ്റു ബന്ധപ്പെട്ട വിഭാഗങ്ങളുമായും കൂടിയാലോചിച്ച് ചികിത്സാച്ചെലവ് കുറക്കാനും ചികിത്സയുടെ ഗുണനിലവാരം, സുതാര്യത, രോഗികളുടെ സുരക്ഷ, സേവനങ്ങളുടെ ലഭ്യത എന്നിവ മെച്ചപ്പെടുത്താനുമുള്ള ശിപാർശകൾ സമർപിക്കാനാണ് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.