രണ്ടു മാസത്തിനകം വിവിധ കമ്പനികളുടെ കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാകും -എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: അടുത്ത രണ്ടു മാസത്തിനകം വിവിധ കമ്പനികളുടെ കൂടുതല്‍ വാക്‌സിനുകള്‍ രാജ്യത്ത് ലഭ്യമാകുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ. കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം രാജ്യത്ത് കൂടുതല്‍ വ്യപകമാക്കുന്നതിന്റെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മാസത്തിനുള്ളില്‍ വാക്‌സിനുകള്‍ വലിയ അളവില്‍ ലഭ്യമാകും. വാക്‌സിനുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ കൂടുതല്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ കൂടുതല്‍ ഡോസുകള്‍ ലഭിക്കും. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രായത്തില്‍ മുതിര്‍ന്ന ആളുകള്‍ വേഗം വാക്‌സിന്‍ ലഭ്യമാക്കണമെന്നും അവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മഹാമാരിയെ കീഴടക്കാനുള്ള ഏറ്റവും പ്രാഥമികമായ ആയുധം വാക്‌സിനാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - india will have more vaccines from different companies in ywo months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.