ന്യൂഡല്‍ഹി: അടുത്ത നാലുമാസത്തിനകം രാജ്യത്ത് 136 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പിയിനിന്റെ ഭാഗമായി കോവിഷീല്‍ഡും കോവാക്‌സിനുമായിരിക്കും ലഭ്യമാക്കുക.
വാക്‌സിനേഷന്‍ ലക്ഷ്യങ്ങളെക്കുറിച്ചുള്ള കുറിപ്പിലാണ് ഇക്കാര്യം പട്ടികപ്പെടുത്തിയിട്ടുള്ളത്. ആഗസ്റ്റില്‍ 3.15 കോടി കോവാക്‌സിനും 23 കോടി കോവിഷീല്‍ഡും അടക്കം 26.15 കോടി ഡോസുകള്‍ ലഭ്യമാക്കും.
ഇത്തരത്തില്‍ 21.55 കോടി കോവാക്‌സിനും 115 കോടി കോവിഷീല്‍ഡുമാണ് ലഭ്യമാക്കുക.
അതേസമയം, ആവശ്യമായ രണ്ട് ഡോസിന് പുറമെ ബൂസ്റ്റര്‍ ഷോട്ട് എന്ന പേരില്‍ അധികമായി ഒരു ഡോസ് കൂടി നല്‍കുന്ന രീതി സമ്പന്ന രാജ്യങ്ങളില്‍ വ്യാപകമാകുകയാണ്. ഇതോടെ, മറ്റു രാജ്യങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമായി.
ഇതേതുടര്‍ന്ന്, സമ്പന്ന രാജ്യങ്ങള്‍ അധിക വാക്‌സിന്‍ ശേഖരിക്കുന്നതോടെ മറ്റ് രാജ്യങ്ങളില്‍ ആവശ്യമായ വാക്‌സിന്‍ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പ്രസ്താവിച്ചിരുന്നു. പക്ഷേ, ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ജര്‍മ്മനിയും ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.