31,382 പേര്‍ക്ക്കൂടി കോവിഡ്; 318 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 31,382 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 318 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,46,368 ആയി.

32,542 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 97.78 ശതമാനമാണ് രോഗമുക്തി നിരക്ക്.

ഇതോടെ, നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,00,162 ആയി. 188 ദിവസത്തിനിടയിലെ ഏറ്റവും കുറവ് ചികിത്സയിലുള്ള രോഗികളുടെ എണ്ണമാണിത്.

അതേസമയം, ഇന്നലെ രാജ്യത്ത് 7,22,0642 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

Tags:    
News Summary - india covid update 24 september 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.