രാജ്യത്ത് 31,923 പേര്‍ക്ക്കൂടി കോവിഡ്; 282 മരണം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 31,923 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 31,990 പേര്‍ രോഗമുക്തരാകുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷമാണ് ദിവസേനെയുള്ള രോഗികളുടെ എണ്ണം 30,000 കടക്കുന്നത്.

282 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,46,050 ആയി.

3,01,604 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 187 ദിവസത്തിനിടയിലെ ഏറ്റവും കുറവ് രോഗികളുടെ എണ്ണമാണിത്.

Tags:    
News Summary - india covid update 2021 september 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.