അനധികൃത ചുമ മരുന്ന്: യു.പിയിൽ 12 മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കേസ്

ജോൺപുർ: ഉത്തർപ്രദേശിൽ കോഡിൻ അടങ്ങിയ ചുമ സിറപ്പുകളുടെ അനധികൃത വ്യാപാരം നടത്തിയ 12 മെഡിക്കൽ സ്റ്റോർ ഉടമകൾക്കും മറ്റ് രണ്ടു പേർക്കുമെതിരെ കേസെടുത്തു.

മുഖ്യ സൂത്രധാരൻ ശുഭം ജയ്‌സ്വാൾ, പിതാവ് ഭോല പ്രസാദ് എന്നിവർക്കെതിരെ വഞ്ചനക്കും ക്രിമിനൽ ഗൂഢാലോചനക്കുമാണ് കേസെടുത്തത്. ഏകദേശം 57 കോടി രൂപ വിലമതിക്കുന്ന 37 ലക്ഷത്തിലധികം കോഡിൻ സിറപ്പ് കുപ്പിമരുന്നുകളാണ് മെഡിക്കൽ സ്റ്റോറുകൾ വ്യാജ രേഖകൾ ചമച്ച് വിറ്റതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഗാസിയാബാദിൽ മരുന്നുമായി പോവുകയായിരുന്ന ട്രക്ക് പിടിച്ചെടുത്തതിനെത്തുടർന്നാണ് അേന്വഷണം നടത്തിയത്. ഡ്രഗ് ഇൻസ്‌പെക്ടർ രജത് കുമാർ പാണ്ഡെയുടെ പരാതിയിലാണ് നടപടി.

Tags:    
News Summary - Illegal cough medicine: Case filed against 12 medical stores in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.