അമിത സ്ക്രീൻ ഉപയോഗം ബാധിക്കുന്നത് കണ്ണുകളെ മാത്രമല്ല...

പുതിയ തലമുറയിലെ അമിത സ്ക്രീൻ ഉപയോഗം കണ്ണിന്റെ ആരോഗ്യത്തോടൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. മണിക്കൂറുകളോളം മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും ചെലവഴിക്കുന്നത് കണ്ണുകളിൽ ഗുരുതര ആരോഗ്യ​പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചതാണ്. ഫോണിൽ നിന്നുള്ള രശ്മികൾ കണ്ണുകളെ പ്രതീകൂലമായി ബാധിക്കുകയും തുടർന്ന് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

എന്നാൽ അമിതമായി സ്ക്രീൻ ഉപയോഗിക്കുന്നവരിൽ കണ്ട് വരുന്ന മറ്റ് ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും മുന്നറിയിപ്പുണ്ട്. അലസത, വിരക്തി, ക്രമരഹിതമായ ഉറക്കം, ക്രമരഹിതമായ ഭക്ഷണരീതികൾ തുടങ്ങിയ ജീവിതശൈലിയിലെ മാറ്റങ്ങളാണ് തുടക്കത്തിൽ കാണപ്പെടുക. ഇത്തരം ജീവിതശൈലീ വൈകല്യങ്ങൾ ക്രമേണ അപകടത്തിലേക്ക് നയിക്കുന്നതാണ്.

ദീർഘനേരം സ്ക്രീൻ ഉപയോഗിക്കുന്നവരുടെ കണ്ണിന് വരൾച്ച, കാഴ്ച മങ്ങൽ, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ പതിവാണ്. ‘കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം’ എന്നറിയപ്പെടുന്ന ഇത്തരം അസ്വസ്ഥതകൾ വിദ്യാർഥികൾക്കും, കുട്ടികൾക്കും, മുതിർന്നവർക്കും ഒരു പോലെ വെല്ലുവിളിയാണ്. ഇവയെല്ലാം സ്ക്രീൻ ഉപയോഗിക്കുന്നതിന്റെ നേരിട്ടുള്ള ആരോഗ്യപ്രശ്നമാണ്. എന്നാൽ ഇവയെ കൂടാതെ പരോക്ഷമായും ഇവ നമ്മു​ടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ദീർഘനേരം സ്‌ക്രീൻ ഉപയോഗിക്കുന്നതിലൂടെ രൂപപ്പെടുന്ന മോശം ഭക്ഷണശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പൊണ്ണത്തടി എന്നിവ പ്രമേഹം പോലുള്ള രോഗങ്ങൾക്ക് കാരണമാവും.

ദീർഘനേരം സ്ക്രീനിൽ നോക്കി ഇരിക്കുന്നത് ക്രമരഹിതമായ ഉറക്കത്തിനും കാരണമാവും. ശരീരത്തിന് മതിയായ ഉറക്കം ലഭിക്കാതെ വരുമ്പോൾ നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടും. പ്രമേഹമോ പ്രീഡയബറ്റിസോ ഉള്ള ചെറുപ്പക്കാരിൽ ഇതിന്റെ സംയോജിത ഫലം കൂടുതൽ കഠിനമായിരിക്കും. ഇരിപ്പിടത്തിൽ കുറേ നേരം ഇരുന്നുള്ള സ്ക്രീൻ ഉപയോഗം ശരീരത്തിലെ പേശികളിൽ സമർദമുണ്ടാക്കും. ഇവ കഠിനമായ പേശി വേദനകൾക്കും കാരണമാകും.

ചില ലളിതമായ ശീലങ്ങൾ

20-20-20 നിയമം: സ്ക്രീൻ ഉപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്ന മാർഗങ്ങളിൽ പൊതുവായ ഒന്നാണ് 20-20-20 നിയമം. ഓരോ 20 മിനിറ്റിലും 20 സെക്കൻഡ് നേരം 20 അടി അകലെ നോക്കുക എന്നാണ് ഈ നിയമത്തിൽ പറയുന്നത്. കണ്ണുകളിലെ സമർദം കുറക്കുന്നതിനും ആയാസം നൽകുന്നതിനും ഇവ നല്ലതാണ്.

ഇടക്കിടെ വെള്ളം കുടിക്കുക: ഇതുവഴി നിർജലീകരണം തടയാനും വൃക്ക സംബന്ധമായ രോഗങ്ങളിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കാനും സാധിക്കും.

ചെറിയ നടത്തം: ചെറിയ ഇടവേളകളിൽ 10 മുതൽ 20 മിനിറ്റ് വരെ നടക്കുക. അലസത ഒഴിവാക്കാനും ശരീരത്തിലെ പേശിക​ളെ സ്​ട്രെച്ച് ചെയ്യാനും ഇവ സഹായിക്കും.

കണ്ണട: സ്ക്രീനിൽ നിന്നുള്ള നീല വെളിച്ചത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കു​ന്ന ആന്‍റിക് ലെയർ കണ്ണടകൾ ഉപയോഗിക്കുക.

Tags:    
News Summary - How Gen Z’s Screen Habits Are Damaging Eye Health And Raising The Risk Of Diabetes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.