കൊച്ചി: ഹൃദ്രോഗ സാധ്യത കുറക്കാനും കൊളസ്ട്രോളിന്റെ നിയന്ത്രണത്തിനും ബദാം ഏറെ സഹായകരമാവുമെന്ന് പഠനങ്ങള്‍ തെളിയിച്ചതായി പ്രമുഖ ന്യുട്രീഷന്‍ വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണസ്വാമി.
ആഹാരത്തിന്റെ ഇടവേളകളില്‍ ബദാം കഴിക്കുന്നത് വിശപ്പ് അകറ്റും. ഹൃദയാരോഗ്യം, ഡയബെറ്റിസ്, ഭാരനിയന്ത്രണം എന്നിവക്കെല്ലാം ബദാം ഗുണം ചെയ്യുമെന്നും ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കാലിഫോര്‍ണിയ അല്മണ്ടിന്റെ അവബോധന കാമ്പയിനില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.
വിറ്റാമിന്‍ ഇ, ഡയറ്ററി ഫൈബര്‍, പ്രോട്ടീന്‍, റൈബോഫ്ലാവിന്, മാംഗനീസ്, ഫോളേറ്റ് തുടങ്ങി 15 പോഷകഗുണങ്ങളുടെ കലവറയാണ് ബദാം. ദീപാവലിക്കുള്ള ആരോഗ്യകരമായ സമ്മാനത്തിന് ഏറ്റവും അനുയോജ്യവും ഇതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.