Posted On
date_range Updated On
date_range ഡെങ്കിപ്പനി: ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം -ഡി.എം.ഒ
തിരുവനന്തപുരം: ജില്ലയില്‍ ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനമായ ഡ്രൈ ഡേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ചകളിലും കടകളും സ്ഥാപനങ്ങളും ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചകളിലും ആചരിക്കണം.
മറ്റ് നിർദേശങ്ങൾ:
- ഉപയോഗശൂന്യമായ പാത്രം, ചിരട്ട, മുട്ടത്തോട്, കുപ്പി, ടയര്‍ തുടങ്ങിയവ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്യണം. ഇവയില്‍ വെള്ളം വീഴാതെ സൂക്ഷിക്കണം.
- ഉപയോഗിക്കാതെ കിടക്കുന്ന കുപ്പി, ആട്ടുകല്ല്, ഉരല്, ക്ലോസെറ്റ്, വാഷ്ബേസിനുകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.
- ജലസംഭരണികള്‍ കൊതുക് കടക്കാത്ത രീതിയില്‍ വലയോ തുണിയോ ഉപയോഗിച്ച് പൂര്‍ണമായി മൂടണം.
- ടെറസ്, സൺ ഷെയ്ഡ്, റൂഫിന്റെ പാത്തി എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് സ്ഥാപനമേധാവികളും വീട്ടുടമസ്ഥരും ഉറപ്പുവരുത്തണം.
- കമുകിന് തോട്ടത്തില്‍ പോളകള്‍, കൊക്കോ തോട്ടത്തില്‍ തോട് എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കണം.
- മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കാതെ കിടക്കുന്ന വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.