ഒക്ടോബറോടെ കോവിഡ് മൂന്നാം തരംഗമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻറിന് (എൻ.ഐ.ഡി.എം) കീഴിലെ വിദഗ്ധ സംഘമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന് നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്നാണ് പ്രധാനമായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. മുതിർന്നവരെപ്പോലെ സമാനമായ അപകടസാധ്യതയുള്ള കുട്ടികൾക്കുള്ള ചികിത്സാ സൗകര്യം വർധിപ്പിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

കൂടുതൽ കുട്ടികൾക്ക് കോവിഡ് ബാധിച്ചാൽ ശിശുരോഗ വിദഗ്ധരായ ഡോക്ടർമാർ, ജീവനക്കാർ, വെൻറിലേറ്ററുകൾ, ആംബുലൻസ് മുതലായവ പലയിടത്തും ആവശ്യത്തിന് ഇല്ല. കുട്ടികളിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് മുൻഗണന നൽകണം.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.

അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 25,072 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 44,157 പേർ രോഗമുക്തരാകുകയും ചെയ്തു. 389 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Tags:    
News Summary - Covid third wave may peak in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.