25,072 പേർക്ക്കൂടി കോവിഡ്; 389 മരണം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 25,072 പേർക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 44,157 പേർ രോഗമുക്തരാകുകയും ചെയ്തു. 3,33,924 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,24,49,306 ആയി. 3,16,80,626 പേരാണ് ആകെ രോഗമുക്തി നേടിയത്.

അതേസമയം, 389 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണം 4,34,756 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

12,95,160 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

അതേസമയം, രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ ഉണ്ടായേക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻറിന് (എൻ.ഐ.ഡി.എം) കീഴിലെ വിദഗ്ധ സംഘത്തിൻെറ മുന്നറിയിപ്പ്. കോവിഡ് പ്രതിരോധത്തിന് നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്നും, മുതിർന്നവരെപ്പോലെ സമാന അപകടസാധ്യതയുള്ള കുട്ടികൾക്ക് മെച്ചപ്പെട്ട വൈദ്യ സഹായം തയാറാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

Tags:    
News Summary - covid india daily update 2021 august 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.