കൊളാജൻ എന്ന് കേൾക്കാത്തവരുണ്ടാവില്ല. ഏറ്റവും ലളിതമായി പറഞ്ഞാൽ, അതൊരു പ്രോട്ടീൻ ആണ്. മനുഷ്യനടക്കം മിക്ക ബഹു കോശ ജീവികളിലും കോശങ്ങളെയും കലകളെയും ബന്ധിപ്പിക്കുന്ന പദാർഥമാണത്. മനുഷ്യ ശരീരത്തിലെ പ്രോട്ടീനുകളിൽ 30 ശതമാനവും കൊളാജനാണത്രെ.
ചർമം, അസ്ഥി, പല്ല്, രക്തക്കുഴലുകൾ എന്നിവയിലെ മുഖ്യഘടകം കൊളാജൻ നാരുകൾ (ഫൈബർ) ആണ്. അതുകൊണ്ടുതന്നെ കൊളാജൻ ന്യൂട്രീഷനിസ്റ്റുകളും ആരോഗ്യവിദഗ്ധരുമെല്ലാം കൊളാജൻ ബൂസ്റ്ററുകൾ ആരോഗ്യ സംരക്ഷണത്തിന് നിർദേശിക്കാറുണ്ട്, വിശേഷിച്ചും ചർമ സംരക്ഷണത്തിന്.
ഏത് കാലാവസ്ഥയിലും പ്രധാനപ്പെട്ട ഒന്നാണ് ചർമസംരക്ഷണം. വരണ്ടുണങ്ങാത്ത, ആരോഗ്യമുള്ള ചർമമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിന് കൊളാജൻ അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ചർമത്തിന്റെ ഇലാസ്തികത, വഴക്കം, ദൃഢത എന്നിവയെ നിലനിർത്തുന്നത് കൊളാജനാണ്.
ഭക്ഷണരീതിയും ജീവിതശൈലി ശീലങ്ങളും ആരോഗ്യകരമാണെങ്കിൽ കൊളാജന്റെ അളവും കൂടുതലായിരിക്കും. ഇരുപതുകളിലും മുപ്പതുകളിലും ചർമം ഉറച്ചതും തിളക്കമുള്ളതുമായി കാണുന്നതിന്റെ പ്രധാന കാരണം ഇതാണ്. എന്നാൽ, നാൽപതുകളിലും അമ്പതുകളിലും കൊളാജൻ ഉൽപാദനം കുറയുന്നു. ഇത് ചർമത്തിന്റെ നിറം കുറക്കുകയും വാർധക്യത്തിന്റെ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
വിപണിയിൽനിന്ന് ലഭിക്കുന്ന കൊളാജൻ ബൂസ്റ്ററുകൾ വിലയേറിയതായതിനാൽ, പലരും കൊളാജൻ അടങ്ങിയ ഭക്ഷണം ജ്യൂസായും മറ്റും ഉപയോഗിക്കുകയാണ് പതിവ്. ഇത് രണ്ടിലും അമിതമായാൽ പ്രശ്നങ്ങളുണ്ടാകും.
വൈറ്റമിൻ സിയും ആൻറിഓക്സിഡൻറുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ നെല്ലിക്ക, ബീറ്റ്റൂട്ട്, കാരറ്റ്, ആപ്പിൾ തുടങ്ങിയവ കൊളാജൻ ബൂസ്റ്ററുകളാണ്.
പോഷകങ്ങൾ നിലനിർത്തിയുള്ള ചർമത്തിന്റെ ആരോഗ്യത്തിന് ഇവ ഉത്തമമാണ്. എന്നാൽ, കൊളാജൻ അടങ്ങിയിരിക്കുന്നു എന്ന കാരണത്താൽ ഇവയെല്ലാം ധാരാളമായി ഉപയോഗിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുകയെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഭക്ഷണത്തിൽ നാരുകളോ പഴങ്ങളോ ഉപയോഗിക്കുന്നില്ലെങ്കിൽ ബീറ്റ്റൂട്ട്,കാരറ്റ്, ആപ്പിൾ ജ്യൂസ് ആമാശയത്തിൽ അസ്വസ്ഥത ഉണ്ടാക്കിയേക്കാം. ദഹന പ്രശ്നമുള്ള ആളുകൾക്ക് ഈ പഴങ്ങളോ അവയുടെ ജ്യൂസുകളോ അമിതമായി കഴിച്ചാൽ വയറിളക്കം, ഗ്യാസ് അല്ലെങ്കിൽ വയറിളക്കം പോലും അനുഭവപ്പെടാം. അതുകൊണ്ട്, കൊളാജൻ ബൂസ്റ്ററുകൾ ഉപയോഗിക്കുമ്പോൾ ന്യൂട്രീഷന്റെയോ മറ്റോ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.