ചൈനയുടെ കോവിഡ്​ വാക്​സിൻ സുരക്ഷിതമെന്ന് ഗവേഷകർ​; കാര്യമായ പ്രതികൂല ഫലങ്ങളില്ലെന്നും പഠനം

ബീജിങ്: ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന് കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ബയോളജി വികസിപ്പിച്ചെടുക്കുന്ന പരീക്ഷണാത്മക കൊറോണ വൈറസ് വാക്സിൻ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി ഗവേഷകർ. ഒന്നാം ഘട്ട പരീക്ഷണത്തില്‍ 18നും 59നും ഇടയിലുള്ള 191 പേരാണ് പ​െങ്കടുത്തത്​. വാക്‌സിന്‍ ഡോസെടുത്ത ശേഷം ഇവരില്‍ കാര്യമായ പ്രതികൂല ഫലങ്ങളില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

പരീക്ഷണത്തിൽ പ​െങ്കടുത്തവരിൽ പൊതുവായി നേരിയ വേദനയും ക്ഷീണവും കുത്തിവെപ്പ്​ നടത്തിയ സ്ഥലത്ത് അൽപ്പം​ ചൊറിച്ചിൽ, വീക്കം എന്നിവ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. എന്നാൽ, എല്ലാവരിലും രോഗപ്രതിരോധ ശേഷി കണ്ടെത്തുകയും ചെയ്​തു. പരീക്ഷണ ഫലങ്ങള്‍ ആരോഗ്യ വെബ്‌ജേണലായ മെഡ്ക്‌സിവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലു വാക്‌സിനുകളുടെ പരീക്ഷണങ്ങളാണ് ചൈനയില്‍ അന്തിമ ഘട്ടത്തിലുള്ളത്. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ പരീക്ഷണം പുരോഗമിക്കുന്നുണ്ട്​.

അതേസമയം, കോവിഡ് വാക്​സിൻ ഇൗ വർഷം അവസാനത്തോടെ തയാറായേക്കുമെന്ന്​ ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ 200 കോടി ഡോസ് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കി. വാക്‌സിന്‍ വികസിപ്പിക്കാനും വിതരണം ചെയ്യാനുമായി ഡബ്ല്യു.എച്ച്.ഒ നേതൃത്വം നല്‍കുന്ന കോവാക്‌സ് കൂട്ടായ്മയില്‍ 168 രാജ്യങ്ങള്‍ അംഗങ്ങളാണ്. മുന്‍ഗണനാ ക്രമം നിശ്ചയിച്ച് വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടത് അതാത് രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കുന്നു.

Tags:    
News Summary - China’s experimental Covid-19 vaccine appears safe, no adverse reactions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.