ആരോഗ്യകരമായ ഭക്ഷണ ശീലം രക്തസമ്മർദം സ്വാഭാവികമായി കുറക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹൈപ്പർ ടെൻഷൻ തടയാനും ഇത് സഹായിക്കും. പോഷക സമൃദ്ധമായ ആഹാരം, കുറഞ്ഞ സോഡിയം, ആവശ്യത്തിന് വെള്ളം എന്നിവ ദീർഘകാല ഹൃദയാരോഗ്യത്തിന് സഹായകമാകുന്നു.
വാഴപ്പഴം, ഓറഞ്ച്, ചീര, മധുരക്കിഴങ്ങ് എന്നിവക്ക് സോഡിയം തോത് സന്തുലിതമാക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം സുഗമമാക്കാനും രക്തസമ്മർദം കുറക്കാനും കഴിയും. ഹൃദയാരോഗ്യം സംരക്ഷിക്കാനും കിഡ്നി പ്രവർത്തനം മെച്ചപ്പെടുത്താനും ഇതിന് കഴിയും.
പ്രോസ്ഡ് ഭക്ഷണം, ഫാസ്റ്റ് ഫുഡ്, ഭക്ഷണത്തിലെ അമിത ഉപ്പ് എന്നിവ ഒഴിവാക്കുന്നതുവഴി രക്തക്കുഴലുകളിലെ സമ്മർദം കുറക്കാം. പാക്ക് ചെയ്ത സ്നാക്കുകൾ, കാനിൽ അടച്ച ഭക്ഷണങ്ങൾ എന്നിവയിലെ ഉയർന്ന സോഡിയവും അനാരോഗ്യകരമായ കൊഴുപ്പും രക്തസമ്മർദം കൂട്ടുന്നതാണ്.
നട്സുകൾ, വിത്തുകൾ, മുഴു ധാന്യങ്ങൾ, ഇലക്കറികൾ എന്നിവ കഴിക്കുന്നതുവഴി രക്തക്കുഴലുകളുടെ സമ്മർദം കുറക്കാനും രക്തയോട്ടം സുഗമമാക്കാനും കഴിയും. രക്തസമ്മർദം നിലക്ക് നിർത്താൻ ഇതുവഴി സാധിക്കും.
റാഗി, ബാര്‍ലി, തവിടുള്ള കുത്തരി, ചോളം തുടങ്ങിയ മുഴുധാന്യങ്ങൾ, പയർ വർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ദഹനത്തെ സഹായിക്കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറക്കാനും പര്യാപ്തമാണ്.
അമിത മദ്യപാനത്തിലൂടെ രക്തക്കുഴലുകൾ ചുരുങ്ങുന്നത് ഹൃദയത്തിേന്മലുള്ള സമ്മർദം വർധിപ്പിക്കും. ശരീരഭാരം വർധിപ്പിക്കാനും രക്തസമ്മർദം വർധിപ്പിക്കാനും അമിത മദ്യപാനം ഇടയാക്കും.
ദിവസവും ആവശ്യത്തിന് വെള്ളം കുടിച്ചിരിക്കണം. വൃക്കകളുടെയും രക്തക്കുഴലുകളുടെയും സുഗമമായ പ്രവർത്തനത്തിന് ഇത് ആവശ്യമാണ്. ഹൈപ്പർടെൻഷനും ഹൃദ്രോഗങ്ങളും തടയാനും ഇതുവഴി കഴിയും.
70 ശതമാനമെങ്കിലും കൊക്കോയുള്ള ഡാർക്ക് ചോക്ലേറ്റ് മിതമായ തോതിൽ കഴിക്കുന്നതുവഴി രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുക്കാൻ കഴിയും. രക്തയോട്ടം സുഗമമാകുന്നതുവഴി അമിത രക്തസമ്മർദം കുറക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.