പപ്പായ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?

ഗർഭിണികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പറ്റി ഇന്റർനെറ്റിൽ തിരഞ്ഞാൽ മുമ്പിൽ കാണുക പപ്പായ ആകും. ഗർഭിണികൾ പപ്പായ കഴിക്കരുമെന്ന് പഴമക്കാരും പറയാറുണ്ട്. ഇത് ശാസ്ത്രീയമാണോ? ഡോക്ടർമാർ എന്ത് പറയുന്നുവെന്ന് നോക്കാം. പാകമായ പപ്പായ മിതമായ അളവിൽ കഴിക്കുന്നത് ഗർഭം അലസലിന് കാരണമാകില്ലെന്ന് പറയുന്നു ഗുരുഗ്രാമിലെ പാരസ് ഹെൽത്തിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ഈശ ക്രിപ്ലാനി.

അതേസമയം, പച്ച പപ്പായയിൽ ലാറ്റക്സ് (പാൽ) കൂടുതലാണ്. ഇതിൽ പപെയ്ൻ പോലുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വളരെ കൂടിയ അളവിലാകുമ്പോൾ ചില സാഹചര്യങ്ങളിൽ ഗർഭാശയ സങ്കോചത്തിന് കാരണമാകാം. പ്രത്യേകിച്ച് ഗർഭകാലത്തിന്റെ ആദ്യഘട്ടങ്ങളിൽ. പാകമായ പപ്പായ മിതമായ അളവിൽ കഴിക്കുന്നത് സുരക്ഷിതമാണ് എന്നുമാത്രമല്ല, നല്ലതാണെന്നും പറയുന്നു. പാകമായ പപ്പായ വിറ്റാമിൻ എ, സി, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ്, ഇത് ഗർഭകാലത്ത് ദഹനത്തിനും പ്രതിരോധശേഷിക്കും സഹായകമാകും. പപ്പായയുടെ ഗർഭം അലസിപ്പിക്കൽ ‘കഥ’ തെറ്റിദ്ധരണയിൽനിന്നുള്ളതാണ്.

ഇത് മിക്കവാറും മൃഗപഠനങ്ങളെയോ പച്ച പപ്പായ ലാറ്റക്സിന്റെ കേന്ദ്രീകൃത സത്തിൽ നടത്തിയ ലബോറട്ടറി ഗവേഷണങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതാണ്. അല്ലാതെ പപ്പായ കഴിച്ച് ഗർഭം അലസിപ്പോയതായി എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ അതൊരു സൈദ്ധാന്തിക അപകടമാണ്. -ഡോ. ഈശ ക്രിപ്ലാനി പറഞ്ഞു.

Tags:    
News Summary - Can eating papaya cause miscarriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.