ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സിനുള്ള വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കും. വാക്സിൻ നിർമിക്കുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറിലെത്തിയെന്ന ബവേറിയൻ നോർഡിക് എന്ന കമ്പനി അറിയിച്ചു. വാക്സിൻ നിർമാണത്തിന്റെ സാങ്കേതികവിദ്യയായിരിക്കും കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറുക.
ബവേറിയൻ നോർഡിക് കമ്പനിക്ക് വേണ്ടി ലോകത്തിലെ മറ്റ് ചില വിപണികളിലും വാക്സിൻ നിർമിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതിയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ലാഭം പങ്കുവെക്കുന്ന രീതിയിലുള്ള കരാറാണ് ബവേറിയൻ നോർഡിക് കമ്പനിയും സെറം ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ളതെന്നാണ് സൂചന.
ഈ വർഷം ലോകത്താകമാനം 65,700 പേർക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗബാധിർ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലാണ് റിപ്പോർട്ട് ചെയ്തത്. 1200 പേർ രോഗം മൂലം മരിക്കുകയും ചെയ്തിരുന്നു. ജനിതകമാറ്റം സംഭവിച്ച മങ്കിപോക്സ് വൈറസ് നിരവധി ആഫ്രിക്കക്ക് പുറത്തും സ്ഥിരീകരിച്ചിരുന്നു.
യു.എസ്, യു.കെ, തായ്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. എംപോക്സിന് ചുരുക്കം ചില കമ്പനികൾ മാത്രമാണ് വാക്സിൻ നിർമിക്കുന്നത്. 2022ൽ ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയ രീതിയിൽ എംപോക്സ് സ്ഥിരീകരിക്കുകയും പിന്നീട് രോഗബാധയിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.