സാവോപോളോ: ഡോക്ടർമാരെ അദ്ഭുതപ്പെടുത്തി ബ്രസീലിൽ ആറു സെ.മി വാലുമായി ജനിച്ച പെൺകുഞ്ഞ്. വൈദ്യ ശാസ്ത്രത്തിലെ അപൂർവ സംഭവമാണിതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ജേണൽ ഓഫ് പീഡിയാട്രിക് സർജറി കേസ് റിപോർട്സിലാണ് ഇതെ കുറിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പഠനത്തിൽ കുഞ്ഞിന്റെ സുഷുമ്നാ നാഡി ശരിയായി വികസിക്കാത്തതിനാൽ ഉണ്ടാകുന്ന ജനന വൈകല്യമായ സ്പൈന ബിഫിഡ ആണ് എന്നാണ് കണ്ടെത്തിയത്. ഈ അവസ്ഥമൂലം കുഞ്ഞിന്റെ നട്ടെല്ലിൽ ഒരു വിടവുണ്ടായി. അത് വാലിന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ടാകാം. കുഞ്ഞിന്റെ മുതുകിൽ വളർന്ന വാലുപോലുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കി.
കുഞ്ഞിന്റെ അമ്മയ്ക്ക് മയക്കുമരുന്ന് ഉപയോഗിച്ചതിന്റെയോ അസുഖത്തിന്റെയോ മുൻകാല ചരിത്രമൊന്നും ഇല്ലായിരുന്നു. സിസേറിയൻ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പരിശോധനയിലാണ് കുഞ്ഞിന്റെ നട്ടെല്ലും പെൽവിസും കൂടിച്ചേരുന്ന ഭാഗത്ത് മൃദുവായ ടിഷ്യു വാൽ രൂപപ്പെടുന്നതായി കണ്ടെത്തിയത്. ഇതിന് ആറു സെന്റീമീറ്റർ നീളമുണ്ടായിരുന്നു.
കുട്ടിക്ക് ഇപ്പോൾ മൂന്നുവയസായി. ജനിച്ചപ്പോൾ ചെയ്ത ശസ്ത്രക്രിയ അവൾക്ക് ഒരു കുഴപ്പവും ഉണ്ടാക്കിയില്ല. ഇടക്കിടെ പരിശോധന തുടരുന്നുണ്ട്. ഇടക്ക് മൂത്രനാളിയിൽ അണുബാധയുണ്ടായപ്പോൾ അത് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് പരിഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.