ന്യൂഡൽഹി: കോവിഡിന്‍റെ ബി.എ 4, ബി.എ 5 എന്നീ വകഭേദങ്ങളെ കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന. നിലവിലുള്ള വാക്സിനുകളെ ഒക്കെ ശക്തമായി മറികടക്കാൻ പ്രാപ്തിയുള്ള വൈറസാണിവ.
വാക്സിൻ എടുത്തവരെ അപേക്ഷിച്ച് എടുക്കാത്തവരിൽ ഈ വകഭേദങ്ങൾ ബാധിച്ചാൽ രോഗം പടരുന്നതിൽ അഞ്ച് ശതമാനവും ആശുപത്രി ചികിത്സ വേണ്ടിവരുന്നതിൽ 7.5 ശതമാനവും മരണപ്പെടാനുള്ള സാധ്യതയിൽ 14 മുതൽ 15 ശതമാനവും വർധനയുണ്ടാകുമെന്ന് അമേരിക്കയിലെ മയോ ക്ലിനിക്ക് വാക്സിൻ ഗവേഷണ കേന്ദ്ര മേധാവി ഗ്രിഗറി പോളണ്ട് പറഞ്ഞു.
അതീവ വ്യാപന ശേഷിയുള്ള വൈറസ് വകഭേദങ്ങളാണ് ബി.എ 4ഉം ബി.എ 5ഉം. അമേരിക്കയിൽ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചതിൽ 65 ശതമാനവും ബി.എ 5 കാരണം ഉണ്ടായിരിക്കുന്നതാണെന്ന് യു.എസ് സെന്‍റർ ഓഫ് ഡിസീസ് ആന്‍ഡ് കൺട്രോൾ അറിയിച്ചു. ഇവയുടെ വ്യാപന ശേഷി ഉയർന്നതാണ്. ഏപ്രിലിൽ ദക്ഷിണ ആഫ്രിക്കയിലാണ് ഈ വകഭേദങ്ങൾ ആദ്യമായി സ്ഥിരീകരിച്ചത്. വളരെ പെട്ടന്ന് തന്നെ ബി.എ 4, 5 ലോകത്താകെ വ്യാപിച്ച് കഴിഞ്ഞു. ബി.എ 2 വകഭേദത്തിൽ നിന്നും പരിണമിച്ചിരിക്കുന്ന ഇവയെ കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.