Representational image | Pixabay

കോവിഡ്​: ആയുഷി​െൻറ ചികിത്സാരീതി അശാസ്​ത്രീയമെന്ന്​ ഐ.എം.എ; മറുപടിയുമായി ​ശാസ്​ത്രജ്ഞർ

ന്യൂഡൽഹി: ആയുവർവേദവും യോഗയും യുനാനിയും ഹോമിയോപ്പതിയുമടക്കമുള്ള ആയുഷി​െൻറ ചികിത്സാ രീതികളെ ചോദ്യം ചെയ്യുകയും അശാസ്​ത്രീയമെന്ന്​ വിശേഷിപ്പിക്കുകയും ചെയ്​ത ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് (ഐ.എം.എ) മറുപടിയുമായി ആയുഷ്​ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്​ത്രജ്ഞൻമാർ.

കോവിഡ്​ 19 വൈറസ്​ ബാധിച്ചവർക്ക്​ ബദൽ മരുന്നുകളും യോഗയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്​വർധ​െൻറ നീക്കത്തിനെതിരെ രാജ്യത്തെ 3.5 ലക്ഷത്തോളം ഡോക്​ടർമാരുടെ പരമോന്നത സമിതിയായ ഐ.എം.എ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. ആയുഷ്​ പ്രോ​േട്ടാകോളുകൾ പ്രകാരം മന്ത്രിയുടെ എത്ര സഹപ്രവർത്തർ കോവിഡ്​ ചികിത്സ തേടിയിട്ടുണ്ടെന്നതടക്കം അഞ്ച്​ ചോദ്യങ്ങൾക്ക്​ ഉത്തരം നൽകാനും അവർ വെല്ലുവിളിച്ചു.

എന്നാൽ, ഐ.എം.എക്കും​ ഉത്തരം നൽകാൻ അഞ്ച്​ ചോദ്യങ്ങളുമായി സെൻട്രൽ കൗൺസിൽ ഫോൺ റിസേർച്ച്​ ഇൻ ആയുർവേദിക്​ സയൻസസിൽ പ്രവർത്തിക്കുന്ന 300 ആയുഷ്​ ശാസ്​ത്രജ്ഞൻമാർ രംഗത്തെത്തി.​ 'കോവിഡ്​ 19 ചികിത്സയിൽ ആൻറി- മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത്​ സംബന്ധിച്ച്​ അലോപ്പതി ഡോക്​ടർമാർ എന്തുകൊണ്ടാണ്​ മൗനം പാലിക്കുന്നതെന്ന്​ അവർ ചോദിച്ചു. 'കോവിഡ്​ വൈറസ്​ പ്രതിരോധിക്കുന്നതിനോ, ചികിത്സിക്കുന്നതിനോ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത്​ നിലവിലെ രേഖകൾ പിന്തുണക്കുന്നില്ലെന്നും അവർ പറഞ്ഞു. അതോടൊപ്പം കോവിഡ്​ ചികിത്സയിൽ റെംഡെസിവിർ steroid methylprednisolone എന്നീ മരുന്നുകളുടെ ഫലപ്രാപ്​തിയെ കുറിച്ചും അയുഷ്​ ശാസ്​ത്രജ്ഞൻമാർ ചോദ്യമുന്നയിച്ചു.

രണ്ട്​ പ്രൊഫഷനുകളെയോ ശാസ്​ത്രത്തി​െൻറ രണ്ട്​ ശാഖകളെയോ ഇൗ സാഹചര്യത്തിൽ പരസ്​പരം പഴിചാരാനല്ല നമ്മൾ ഉദ്ദേശിക്കുന്നത്​. എന്നിരുന്നാലും പരമ്പരാഗത വൈദ്യശാസ്​ത്ര സ​മ്പ്രദായങ്ങളുടെ നിലനിൽപ്പിന്​ വേണ്ടി പ്രവർത്തിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ച കാലഘട്ടമാണിത്​. അവരുടെ ഗവേഷണത്തിലും പ്രക്രിയകളിലും നമ്മൾ വിശ്വാസം ചെലുത്തുന്നുണ്ടെങ്കിൽ ആധുനിക സയൻസിലെ ഡോക്​ടർമാർ അത്​ തിരിച്ചും ചെയ്യണം സി.എസ്​.ഡബ്ല്യൂ.എ പ്രസിഡൻറ്​ വി.കെ ഷാഹി ദ പ്രിൻറിനോട്​ വ്യക്​തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.