കോവിഡ് കേസുകൾ ഉയരുന്നു; കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നതും വാക്സിനേഷൻ വർധിപ്പിക്കുന്നതും അടക്കമുള്ള നടപടികൾ ശക്തമാക്കണമെന്നാണ് കേരളം, ഡൽഹി, കർണാടക, മഹാരാഷ്ട്ര,ഒഡിഷ,തമിഴ്നാട്,തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിലെ നിർദേശം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരാനിരിക്കുന്ന ഉത്സവങ്ങളും ബഹുജന സഭകളും കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വ്യാപകമാകാൻ ഇടയാക്കും. അതിനാൽ സംസ്ഥാനങ്ങളുടെ എല്ലാ ജില്ലകളിലും കോവിഡ് പരിശോധനകൾ കൃത്യമാണോ എന്ന് ഉറപ്പാക്കണം. കൂടുതൽ കേസുകൾ, രോഗ സ്ഥിരീകരണ നിരക്ക്, ക്ലസ്റ്ററുകൾ എന്നിവ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളെ സംസ്ഥാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ആഗസ്റ്റ് അഞ്ചിന് ഡൽഹി സർക്കാരിന് അയച്ച കത്തിൽ രാജേഷ് ഭൂഷൺ പറയുന്നുണ്ട്.

കഴിഞ്ഞ മാസമായി ദേശീയ തലസ്ഥാനത്ത് ഉയർന്ന ശരാശരി പ്രതിദിന പുതിയ കേസുകൾ (811 കേസുകൾ) റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഓഗസ്റ്റ് 5 ന് 2.202 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഭൂഷൺ ഡൽഹിക്ക് അയച്ച കത്തിൽ പറഞ്ഞു.

ആഗസ്റ്റ് 5 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയിലെ കോവിഡ് പ്രതിവാര പുതിയ കേസുകളിൽ 8.2 ശതമാനവും ഡൽഹിയിലാണ്. ജൂലൈ 29 ന് അവസാനിച്ച ആഴ്ചയിൽ ശരാശരി പ്രതിദിന പുതിയ കേസുകളിൽ 1.86 മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയത്.

പ്രതിവാര രോഗ സ്ഥിരീകരണ നിരക്കിലും ഡൽഹി മുന്നിലാണ്. കേരളത്തിൽ കഴിഞ്ഞ മാസം ശരാശരി 2,347 കേസുകളും മഹാരാഷ്ട്രയിൽ 2,135 കേസുകളും ആണ് റിപ്പോർട്ട് ചെയ്തത്.  

Tags:    
News Summary - Amid Rise In Covid Cases, Centre's Advisory To These 7 States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.