സിയോൾ: കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തുന്നതിനായി മോളിക്യുലാർ ഡയഗനോസ്റ്റിക്സ് ടെക്നോളജി വികസിപ്പിച്ചെടുത്ത് കൊറിയൻ ഗവേഷകർ. ഗവേഷണം പൂർത്തിയാക്കിയെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കാൻ കൂടുതൽ സമയമെടുക്കും. 20-30 മിനിറ്റിനകം ഒമിക്രോൺ വകഭേദം തിരിച്ചറിയാൻ സാധിക്കും. ഡിപ്പാർട്ട്മെന്റ് ഓഫ് കെമിക്കൽ എൻജിനീയറിങ്ങിലെ പ്രഫ. ലീ ജങ്ങിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് സാേങ്കതിക വിദ്യ വികസിപ്പിച്ചത്.
മോളിക്യുലാർ സാേങ്കതിക വിദ്യയിലൂടെ സിംഗിൾ ന്യൂക്ലിയോടൈഡ് േബസിലെ മ്യൂേട്ടഷനുകൾ തിരിച്ചറിയാൻ കഴിയും. അതിനാൽ പി.സി.ആർ പരിശോധന വഴി തിരിച്ചറിയാൻ പ്രയാസമുള്ള ഒമിക്രോൺ വകഭേദം ഇതിലൂടെ കണ്ടെത്താനാകുമെന്ന് ഗവേഷകർ പറയുന്നു.
നിലവിൽ കോവിഡ് സ്ഥിരീകരിക്കുന്നതിനായി കൊറിയ സെേന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മൂന്ന് രീതികളാണ് ഉപയോഗിച്ചുവരുന്നത്. ജനിതക ശ്രേണീകരണം, ഡി.എൻ.എ അനാലിസിസ്, പി.സി.ആർ പരിശോധന എന്നിവയാണവ. പി.സി.ആർ പരിശോധനയിലൂടെ ഡെൽറ്റ വകഭേദം കണ്ടെത്താൻ സാധിക്കും. എന്നാൽ ഒമിക്രോൺ തിരിച്ചറിയാൻ സാധ്യമല്ല. എന്നാൽ പുതുതായി കണ്ടെത്തിയ സാങ്കേതികവിദ്യയിലൂടെ ഡി.എൻ.എ/ആർ.എൻ.എ പരിശോധന മാത്രമല്ല, മോളിക്യുലാർ പരിശോധനയും സാധ്യമാക്കും. പുതിയ സാങ്കേതികവിദ്യയിലൂെട 30 മിനിറ്റിൽ 125 സാമ്പിളുകൾ പരിശോധിക്കാൻ സാധിക്കുമെന്നും പ്രഫ. ലീ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.