ഹൃദയത്തെക്കുറിച്ചോർത്ത്, മനസ് തകര്‍ക്കല്ലേ...

വാഷിങ്ടൺ: ഹൃദയത്തെക്കുറിച്ച് അമിത ആശങ്ക അനുഭവിക്കുന്ന യുവാക്കള്‍ക്ക് മാനസികാരോഗ്യ തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഹ്യൂസ്റ്റണ്‍ സര്‍കലാശാലയിലെ ഗവേഷകര്‍ ലാറ്റിന്‍ അമേരിക്കയിലെ ഒരു കൂട്ടം കോളേജ് വിദ്യാര്‍ഥികളായ യുവാക്കളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഇത്തരമൊരു വിലയിരുത്തലിലേക്കത്തെിയത്. ഹൃദയ കേന്ദ്രീകൃത ആശങ്ക പൊതുവായ വിഷാദത്തിനും മൊത്തത്തിലുള്ള ഉല്‍കണ്ഠയ്ക്കും വഴിവെക്കുകയാണ്.

ഹൃദയത്തെക്കുറിച്ചുള്ള ആശങ്കയ്ക്ക് വ്യക്തിഗത വ്യത്യാസങ്ങള്‍ ഏറെയാണ്. ലാറ്റിന്‍ ജനസംഖ്യയിലെ പ്രത്യേകിച്ച് കൂടുതല്‍ ആശങ്ക വെച്ചുപുലര്‍ത്തുന്നവര്‍ക്കിടയിലുണ്ടാകുന്ന കഠിനമായ ഉല്‍കണ്ഠയും വിഷാദരോഗ ലക്ഷണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഹ്യൂസ്റ്റണ്‍ സര്‍വകലാശാലയിലെ സൈക്കൊളജി പ്രഫസര്‍മാരായ

മൈക്കല്‍ സ്ളോവെന്‍സ്കി, ഹഗ്റോയ്, ലില്ലി ക്രാന്‍സ് ഖല്ലന്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. നിലവില്‍ രണ്ടാം ഘട്ട പഠനമാണ് പുറത്തുവരുന്നത്. സ്ളോവെന്‍സ്കിയുടെ നേതൃത്വത്തിലാണ് രണ്ട് പഠനങ്ങളും നടന്നത്.

ആദ്യ പഠനത്തില്‍, മധ്യവയസ്കരായ മുതിര്‍ന്നവരെയാണ് കേന്ദ്രീകരിച്ചത്. അവര്‍, ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ശ്രദ്ധാലുക്കളായിരുന്നു. എന്നാല്‍, വര്‍ധിച്ചുവരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നതില്‍ പ്രായഭേദ വ്യത്യാസമില്ളെന്ന് പഠനം വിലയിരുത്തി.

ആദ്യഘട്ടത്തിലെ ഗവേഷണമനുസരിച്ച്, ലാറ്റിന്‍സ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ കഴിയും, കാരണം, മാനസികാരോഗ്യ പ്രശ്നങ്ങളെ സ്വയം പരിഗണിക്കുന്നില്ല. മറിച്ച് അവയെ ശാരീരിക ലക്ഷണങ്ങളായ തലവേദന, ശ്വാസം മുട്ടല്‍ എന്നിവയായാണ് കണ്ടുവരുന്നത്.

ലാറ്റിന്‍ അമേരിക്കന്‍ ജനത പൊതുവെ ഹൃദ്രോഗം, അമിതവണ്ണം എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത ശാരീരിക ആരോഗ്യ രോഗാവസ്ഥകളുമായി പോരാടുന്നവരാണ്. അതിനാല്‍, മാനസികരോഗങ്ങളെ ശാരീരിക പ്രശ്നമായി കണക്കാക്കുന്ന ജനതയ്ക്ക് ഈ ഗവേഷണം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. രണ്ട് പഠനങ്ങളിലൂടെയും ഗവേഷക സംഘം ഹൃദയത്തെ കുറിച്ചുള്ള അമിത ആശങ്ക വിഷാദ രോഗത്തിലേക്ക് നയിക്കുമെന്നാണ്് വിലയിരുത്തുന്നത്.

Tags:    
News Summary - Remembering the heart, Don't break your heart ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.