പ്രതീകാത്മക ചിത്രം 

പഠിക്കാൻ ബെസ്റ്റ് രാവിലെയോ വൈകീട്ടോ

ക്ലോക്കിലെസമയം അനുസരിച്ചല്ല, നമ്മുടെ ആന്തരിക ശരീര താളത്തിന് അനുസരിച്ചാണ് നന്നായി പഠിക്കാൻ കഴിയുന്നതും കഴിയാത്തതുമെന്ന് ആധുനിക ന്യൂറോസയൻസ്

‘രാവിലെ എണീറ്റ് പഠിക്ക്, എന്നാലേ വല്ലതും തലയിൽ കയറൂ’ എന്നത് കാലങ്ങളായി കുട്ടികൾ കേൾക്കുന്ന ഉപദേശമാണ്. ‘അതിരാവിലെയുള്ള ശുദ്ധമായ മനസ്സി’ലേക്ക് എല്ലാം പെട്ടെന്ന് കയറുമെന്ന സിദ്ധാന്തത്തിൽ വാസ്തവമെത്ര? ക്ലോക്കിലെ സമയത്തിന് അനുസരിച്ചല്ല, നമ്മുടെ ആന്തരിക ശരീര താളത്തിന് അനുസരിച്ചാണ് നന്നായി പഠിക്കാൻ കഴിയുന്നതും കഴിയാത്തതും എന്നാണ് ആധുനിക ന്യൂറോസയൻസ് പറയുന്നത്.

ഉറക്കം-ഉണരൽ ചക്രം അനുസരിച്ച് ആളുകളെ മൂന്നായി തരം തിരിക്കാമെന്നും അതിന് അനുസൃതമായിരിക്കും വ്യത്യസ്ത സമയങ്ങളിൽ അവരുടെ പഠനശേഷിയെന്നും ന്യൂറോളജിസ്റ്റ് ഡോ. ശങ്കർ ബാലകൃഷ്ണൻ അഭിപ്രായപ്പെടുന്നു. പ്രഭാത വിഭാഗം, വൈകുന്നേര വിഭാഗം, ഇതിന് ഇടയിലുള്ള വിഭാഗം എന്നിങ്ങനെയാണ് ഈ മൂന്നുതരം.

ഇതിൽ, ‘വൈകുന്നേര വിഭാഗ’ത്തിലുള്ളവർ ദിവസത്തിന്റെ അവസാന നേരങ്ങളിലാണ് കൂടുതൽ മികച്ച പഠന-ഗ്രാഹ്യശേഷി പ്രകടിപ്പിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. വൈകീട്ട് നാലിനും ആറിനും ഇടയിലാണ് ഇത്തരക്കാർ ഏറ്റവും കുടുതൽ ശേഷിയുള്ളതായി കാണുന്നത്. എന്നാൽ, പ്രഭാത വിഭാഗത്തിലുള്ളവരാകട്ടെ, ദിവസത്തിന്റെ ആദ്യ മണിക്കൂറുകളാണ് അവരുടെ മികച്ച സമയം. അവർക്ക് ഏറ്റവും ജാഗ്രതയോടെ പഠിക്കാനിരിക്കാൻ കഴിയുന്ന സമയം രാവിലെ എട്ടു മുതൽ 10 വരെയാണെന്നും ഡോ. ബാലകൃഷ്ണൻ പറയുന്നു. എല്ലാവരേയും ഒരു നിശ്ചിത വിഭാഗത്തിൽ പെടുത്താൻ സാധിക്കില്ലെന്നും ചിലർക്ക് രണ്ട് സമയവും മികവ് പുലർത്താൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

ഉ​റ​ക്കം പ്ര​ധാ​നം

പ​ഠി​ക്കു​ന്ന സ​മ​യ​ത്തോ​ളം പ്ര​ധാ​നംത​ന്നെ​യാ​ണ് ഉ​റ​ക്ക​ത്തി​ന്റെ ദൈ​ർ​ഘ്യ​വും. ഏ​ഴു മു​ത​ൽ ഒ​മ്പതു മ​ണി​ക്കൂ​ർ വ​രെ ഉ​റ​ങ്ങാ​ൻ സാ​ധി​ക്കു​ന്ന​വ​ർ​ക്ക് ഓ​ർ​മ​ശേ​ഷി, റീ​സ​ണി​ങ്, ശ്ര​ദ്ധ എ​ന്നി​വ​യി​ൽ മി​ക​വ് പു​ല​ർ​ത്താ​ൻ സാ​ധി​ക്കും. വ​ള​രെ കു​റ​ച്ച് സ​മ​യം മാ​ത്രം ഉ​റ​ങ്ങു​ന്ന​വ​രു​ടെ ‘ക്രി​ട്ടി​ക്ക​ൽ തി​ങ്കി​ങ്’ ശേ​ഷി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 17 ശ​ത​മാ​നം വ​രെ കു​റ​യാ​മെ​ന്നും ഡോ​ക്ട​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. പ​ഠി​ച്ച​ശേ​ഷം പെ​ട്ടെ​ന്ന് ഉ​റ​ങ്ങു​ന്ന​ത് ഓ​ർ​മ​ശ​ക്തി കൂ​ട്ടു​ം. പ​ഠി​ച്ച ഭാ​ഗ​ങ്ങ​ൾ ത​ല​ച്ചോ​ർ, ഗാ​ഢ​നി​ദ്രാ സ​മ​യ​ത്ത് സ​മാ​ഹ​രി​ക്കു​മെ​ന്ന​തി​നാ​ലാ​ണി​ത്.

ചു​രു​ക്ക​ത്തി​ൽ, പ​ഠി​ക്കാ​ൻ ഏ​റ്റ​വും മി​ക​ച്ച സ​മ​യം എ​ന്നൊ​ന്നി​ല്ലെ​ന്നും ഓ​രോ​രു​ത്ത​രു​ടെ​യും ജൈ​വ​താ​ളം ക​ണ്ടെ​ത്തി അ​ത് പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ആ​ണ് വേ​ണ്ട​തെ​ന്നും വി​ദ​ഗ്ധ​ർ ഉ​പ​ദേ​ശി​ക്കു​ന്നു. എ​ന്നാ​ൽ, രാ​വി​ലെ പ​ഠി​ക്കു​ന്ന​തി​നേ​ക്കാ​ൾ രാ​ത്രി​യാ​ണ് മി​ക​ച്ച​തെ​ന്ന് പ​റ​ഞ്ഞ് ഉ​ച്ച​വ​രെ ഉ​റ​ങ്ങു​ന്ന​വ​ർ​ക്ക് പി​ന്നെ മി​ക​ച്ച സ​മ​യ​മ​ല്ല, വെ​റും സ​മ​യം പോ​ലും കി​ട്ടി​ല്ലെ​ന്നും വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags:    
News Summary - Best to study in the morning or evening?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.