Posted On
date_range Updated On
date_range 17 മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 11,142 പേർ; കോവിഡ് മൂലം ജീവനൊടുക്കിയത് 34 പേർ
തിരുവനന്തപുരം: കഴിഞ്ഞ 17 മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 11,142 പേർ. ഇതിൽ 34 പേർ കോവിഡ് ബാധിച്ചതിനാലും കോവിഡ് പ്രതിസന്ധിമൂലവും ആത്മഹത്യ ചെയ്തുവെന്നാണ് സർക്കാർ പറയുന്നത്.
നിയമസഭയിൽ എം.കെ. മുനീറിൻെറ ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
2020 ഏപ്രിൽ 1 മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മാസം ശരാശരി 655 പേർ ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്.
2018ൽ 8,323 പേരും 2019ൽ 8,585 പേരും ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.