മൂക്കത്താണോ ശുണ്ഠി? പരിഹാരമുണ്ട്...

ദേഷ്യം വരുന്നത് സാധാരണം തന്നെ. എന്നാൽ അമിത കോപം ഒരിക്കലും പാടില്ല. ദേഷ്യവും വൈരാഗ്യവും നിമിത്തം ജീവനുകൾ പൊ ലിയാൻ ആരും കാരണക്കാരാകരുത്. എന്തിനും ഏതിനും ദേഷ്യപ്പെടുന്ന സ്വഭാവം ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കേണ്ടത് നിങ്ങ ളുടെ തന്നെ ആവശ്യമാണെന്നു മനസ്സിലാക്കുക. ഒരു നിമിഷത്തെ കോപമാവാം കൊലപാതകത്തിൽ വരെ കലാശിക്കുന്നത്. ദേഷ്യം വന് നാൽ ചെയ്യുന്നതും പറയുന്നതും നിയന്ത്രിക്കാൻ പരിശീലിക്കണം.

അമിത കോപത്തിന് പല കാരണങ്ങൾ ഉണ്ട്. ആത്മവിശ് വാസമില്ലായ്മ, അപകർഷതാബോധം, ഉത്കണ്ഠ, ഇച്ഛാഭംഗം, വിഷാദം, നൈരാശ്യം എന്നിവ ഇതിൽ ചിലത് മാത്രം. നിസാരമായ പല പ്രശ്നങ്ങ ളും കൂടുതൽ സങ്കീർണമാകുന്നത് ഇതുകൊണ്ടാണ്. കോപം ഉണ്ടാകുന്ന സാഹചര്യങ്ങൾ വ്യത്യസ്​തമാണെന്നതിനാൽ തന്നെ ഇവയെ അഭ ിമുഖീകരിക്കേണ്ട രീതിയും വ്യത്യസ്​തമായിരിക്കണം. കോപിക്കുമ്പോൾ മാനസിക നിയന്ത്രണമില്ലാതെ നാം പറയുന്ന കാര്യങ ്ങൾ പിന്നീട് പ്രശ്നം കൂടുതൽ വഷളാക്കും. ദേഷ്യം തോന്നുമ്പോൾ കഴിവതും സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാ ണ് ദേഷ്യം നിയന്ത്രിക്കാനുള്ള ആദ്യ വഴി.

വാക്കുകളാൽ മുറിവേൽപ്പിക്കൽ
ദേഷ്യം വരുമ്പോൾ നാം വാക്കുക ൾ കൊണ്ടു മുറിവേൽപ്പിക്കുന്നയാളോട് നമുക്ക് യഥാർത്ഥത്തിൽ മനസ്സിലുള്ള സ്​നേഹത്തിനു യാതൊരു പ്രാധാന്യവും കൊടുക്കാതെയാവും പറഞ്ഞുതീർക്കുക. അതോടെ ആ ബന്ധത്തിന് ഉലച്ചിലുണ്ടാകും. ഭാര്യ–ഭർതൃ ബന്ധങ്ങളിലും കുടുംബാഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള സ്​നേഹബന്ധം തകരാൻ ഇതു കാരണമാകും.

അതിനാൽ നാവിനെ നിയന്ത്രിക്കാൻ പഠിക്കുക എന്നത് ജീവിതവീഥിയിൽ സ്​നേഹബന്ധം നിലനിർത്താൻ പര്യാപ്തമാണ്. എപ്പോഴാണ്, ആരോടാണ്, എന്തിനാണ് ദേഷ്യം തോന്നുന്നത്? എങ്ങിനെയാണ് ദേഷ്യം വരുമ്പോൾ പ്രതികരിക്കുക? ഇത് മാനസിക–ശാരീരികാരോഗ്യത്തെ ബാധിക്കുന്നുണ്ടോ? മറ്റുള്ളവരുടെ പ്രതികരണമെന്താണ്? അമിത കോപംമൂലം നിങ്ങളുടെ ബന്ധങ്ങൾ ശിഥിലമാകുന്നുണ്ടോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുന്നത് പലപ്പോഴും നിങ്ങളെ തന്നെ വിലയിരുത്തുവാനും അതനുസരിച്ച് സ്വഭാവത്തിൽ മാറ്റം വരുത്തുവാനും സഹായിക്കുന്നതാണ്.
മനസ്സിനെ നിയന്ത്രിക്കുവാൻ സാധിച്ചാൽ എല്ലാം കഴിയുമ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന തോന്നൽ ഒഴിവാക്കാം. കാര്യങ്ങൾ മനസ്സിലാക്കി സാഹചര്യങ്ങൾ കണക്കിലെടുത്തു മാത്രം പ്രതികരിക്കുക എന്നത് ബോധപൂർവ്വം വളർത്തിയെടുക്കേണ്ട ഒരു ശീലമാണ്.

മനസ്സും ശരീരവും ക്ഷീണിക്കാതിരിക്കാൻ...
രകതസമ്മർദ്ദം കൂടുക, എല്ലാം കഴിയുമ്പോൾ മനസ്സും ശരീരവും ക്ഷീണിച്ച് രകതസമ്മർദ്ദം കുറയുക എന്നീ അവസ്​ഥകൾ വരാതിരിക്കാൻ ഇത്തരം പരിശീലനങ്ങൾ സഹായകമാകും. ദേഷ്യം വരുമ്പോൾ അവരോഹണ ക്രമത്തിൽ സംഖ്യകൾ എണ്ണുക, കണ്ണടച്ച് ശ്വാസം അകത്തേക്കു ദീർഘമായി എടുത്ത് പതിയെ പുറത്തേക്കു വിടുക. ശ്വാസേച്ഛ്വാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. എതിർ വ്യക്തിയുമായി ഒരുമിച്ചു ആസ്വദിച്ച നല്ല നിമിഷങ്ങൾ ഓർക്കുക. പതിവുപോലെ ഇയാൾ എന്തേ ദേഷ്യപ്പെട്ടില്ല എന്ന മറ്റുള്ളവരുടെ അമ്പരപ്പ് ആസ്വദിക്കുകയുമാവാം.

ദേഷ്യം വരുമ്പോൾ സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുക, മുറിയിൽ ഉലാത്തുക, മുറിയടച്ച് തനിച്ചു കിടക്കുക, ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ അവരെ രൂക്ഷമായി നോക്കുക, ഉത്തരം മൂളലിൽ ഒതുക്കുക എന്നിങ്ങനെയുള്ള പ്രവണതകളും ഒഴിവാക്കപ്പെടേണ്ടതാണ്. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടുക വഴി വേഗത്തിൽ മനസ്സിനെ കീഴ്പ്പെടുത്തുവാൻ പ്രസാദവും നർമ്മവുമുള്ള മനസ്സിനുടമകളായവർക്ക് വളരെ എളുപ്പം സാധിക്കും. ഗുരുതരമായ പ്രശ്നങ്ങളെ പോലും ലാഘവത്തോടെ നേരിടാനുള്ള കഴിവ് വളർത്തിയെടുക്കണം.

സ്വയം പരിഹാരം
പ്രശ്നങ്ങൾക്കു സ്വയം പരിഹാരം കണ്ടെത്തുക. ശാന്തമായി പ്രതികരിക്കുവാനും പ്രകോപനത്തിന് അടിമപ്പെടാതിരിക്കുവാനും കഴിഞ്ഞാൽ മിക്ക പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ എളുപ്പമാണ്. എന്നാൽ ഒരു കാര്യം പ്രത്യേകം ഓർക്കുക. ദേഷ്യത്തോടെയിരിക്കുമ്പോൾ ഒരിക്കലും തീരുമാനങ്ങൾ എടുക്കുകയോ പരിഹാരമാർഗങ്ങൾ ചിന്തിക്കുകയോ ചെയ്യരുത്. മനസ്സ് ശാന്തമായത്തിനു ശേഷം നടന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും വിശകലനം ചെയ്തു പ്രശ്നം പരിഹരിക്കുക.

യോഗ, ധ്യാനം

യോഗ, ധ്യാനം എന്നിവ പരിശീലിക്കുന്നത് ഏറെ നല്ലതാമ്. അടിപിടിയും അക്രമവും ഉള്ള സിനിമകളും വീഡിയോകളും കാണുന്നത് ദേഷ്യക്കാർ ഒഴിവാക്കണം. കഴിയാവുന്ന മാർഗങ്ങളൊക്കെ പരീക്ഷിച്ചിട്ടും നിങ്ങൾക്ക് കോപം നിയന്ത്രിക്കുവാൻ കഴിയുന്നില്ലെങ്കിൽ ഒരു സൈക്കോളജിസ്​റ്റിന്‍റെ സഹായം തേടാം. കൗൺസിലിങ്ങിനു വിധേയമാകുക. മദ്യം, കഞ്ചാവ്, മറ്റു ലഹരിവസ്​തുക്കൾ എന്നിവ ഉപയോഗിക്കുന്നവർ അതിൽ നിന്നു മോചനം നേടാനുള്ള ചികിത്സകൾ ആദ്യം തന്നെ ചെയ്യേണ്ടതാണ്.

Tags:    
News Summary - how to control anger-health article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.