വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: ആദ്യഘട്ടം രണ്ടാഴ്ചക്കകം നിർമ്മാണം പൂർത്തിയാകും

തിരുവനന്തപുരം: വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യഘട്ടം രണ്ടാഴ്ചക്കകം നിർമ്മാണം പൂർത്തിയാകും. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ പ്രവര്‍ത്തനം നടക്കുക. സാംക്രമിക രോഗങ്ങളുടേയും വൈറസ് മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളുടെയും കാരണം കണ്ടെത്താനും രോഗകാരികളെ മനസിലാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിയുന്ന സ്ഥാപനമാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്.

28,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്‍റെ നിർമാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ്. കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തിൽ 80,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള രണ്ടാം ഘട്ടത്തിന്‍റെ പ്രവൃത്തിയും വേഗതയിൽ നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

നിപാ വൈറസ് ബാധയുടെ ആ നാളുകള്‍ നമുക്ക് ഒരിക്കലും മറക്കാനാകില്ല. നമ്മുടെ ആരോഗ്യ മേഖലക്ക് വെല്ലുവിളി ഉയര്‍ത്തിയ നിപയെ സധൈര്യം നാം കീഴ്പെടുത്തി. ലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയും കേരളത്തെ അഭിനന്ദിക്കുകയും ചെയ്ത ദിനങ്ങള്‍. രോഗനിര്‍ണ്ണയത്തിനും പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി നിർമ്മാണത്തിലേക്ക് കടക്കുന്ന ഘട്ടമായിരുന്നു അത്. വേഗത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമാക്കാനായിരുന്നു അന്ന് നിർദേശം നൽകിയത്. മെയ് 30ന് തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് നടത്തിയ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവുകയാണ്.

സാംക്രമിക രോഗങ്ങളുടേയും വൈറസ് മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളുടെയും പശ്ചാത്തലത്തില്‍ രോഗകാരണം കണ്ടെത്താനും രോഗകാരികളെ മനസിലാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിയുന്ന സ്ഥാപനമാണ് നിലവില്‍ വരുന്നത്. ഒപ്പം രോഗം പടരാനുള്ള സാധ്യത മനസിലാക്കി മുന്‍കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന അന്താരാഷ്ട്രാ നിലവാരമുള്ള സ്ഥാപനമാകും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ പ്രവര്‍ത്തനം നടക്കുക.

28,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടം ഉള്‍പ്പെടുന്ന ആദ്യഘട്ടം രണ്ടാഴ്ചക്കകം നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് പ്രീഫാബ് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. കെ എസ് ഐ ഡി സി യുടെ നേതൃത്വത്തിൽ 80,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണുമുള്ള രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തിയും വേഗതയിൽ നടക്കുകയാണ്.

Full View
Tags:    
News Summary - Virology Institute First Face-Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.