ട്രീമാന്‍ രോഗം ആദ്യമായി പെണ്‍കുട്ടിയിലും

ധാക്ക: ശരീരത്തില്‍ മരച്ചില്ലകള്‍പോലെ അരിമ്പാറകള്‍ വളരുന്ന ട്രീമാന്‍ രോഗം ലോകത്ത് ആദ്യമായി സ്ത്രീകളിലും കണ്ടത്തെി. ബംഗ്ളാദേശിലെ ബാലുചോറ സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയായ ഷഹാന ഖാത്തുന്‍െറ മുഖത്താണ് അരിമ്പാറകള്‍ അമിതമായി വളര്‍ന്നതായി കണ്ടത്. ഒരുതരം അരിമ്പാറ വളര്‍ച്ചയാണ് ട്രീമാന്‍ രോഗം എന്നറിയപ്പെടുന്നത്. ജനിതകരോഗമാണ് ഇതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

ഒരു വയസ്സായത് മുതല്‍ ഷഹാനയുടെ മുഖത്ത് പാട് ഉണ്ട്. ചൂടുകൊണ്ട് ഉണ്ടായതാണെന്ന് ആദ്യം കരുതിയെങ്കിലും മൂന്ന് വയസ്സ് മുതല്‍ വളര്‍ച്ച കൂടുകയായിരുന്നുവെന്ന് പിതാവ് ഷാജഹാന്‍ പറയുന്നു. എപ്പിഡര്‍മോഡിസ് പ്ളാനിയ എന്നറിയപ്പെടുന്ന ഷഹാനയുടെ അസുഖത്തെക്കുറിച്ച് പഠിക്കാന്‍ ധാക്ക മെഡിക്കല്‍ കോളജ് ആറംഗ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.ഷഹാനക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ഡോ. സാമന്തലാല്‍ അറിയിച്ചു.

നേരത്തേ ബംഗ്ളാദേശ് സ്വദേശിയായ 26കാരന്‍ അബുള്‍ ബജന്ദാറില്‍ 18 ശസ്ത്രക്രിയകളിലൂടെ അരിമ്പാറ നീക്കിയിരുന്നു. മരമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന അബുള്‍ ബജന്ദാറിന്‍െറ കൈകാലുകള്‍ മുഴുവന്‍ മരവേരുകള്‍പോലെ വളര്‍ച്ചയുണ്ടായിരുന്നു. 2007ല്‍ റൊമാനിയയിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്തോനേഷ്യക്കാരനായ മുക്കുവനിലും ട്രീമാന്‍ രോഗം കണ്ടത്തെിയിരുന്നു.

Tags:    
News Summary - 'tree man' disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.