ലണ്ടൻ: ആരോഗ്യം സംരക്ഷിക്കാൻ അതിരാവിലെ എഴുന്നേറ്റ് നടക്കുകയും ഒാടുകയും വ്യായാമം ചെയ്യുന്ന ഉപകരണത്തിൽ കയറി കസർത്ത് കളിക്കുകയും ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇതിനെല്ലാം പകരം ഇനി ഒരു ഗുളിക കഴിച്ച് പത്രവും വായിച്ച് ഇരുന്നാൽ മതി. വ്യായാമം ചെയ്യുന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും ഇൗ മരുന്ന് നിങ്ങളുടെ ശരീരത്തിന് തരും. ഇംഗ്ലണ്ടിലെ ലീഡ്സ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് സ്വപ്നതുല്യമായ മരുന്നിെൻറ കണ്ടുപിടിത്തത്തിന് പിന്നിൽ. ഗവേഷണത്തിെൻറ പുരോഗതിക്കനുസരിച്ച് മരുന്ന് യാഥാർഥ്യത്തോടടുത്തുകൊണ്ടിരിക്കുകയാണെന്ന് യൂനിവേഴ്സിറ്റിയിലെ പ്രഫ. ഡേവിഡ് ബീച്ച് പറഞ്ഞു.
‘പീസോ-1’ എന്ന് പേരിട്ടിരിക്കുന്ന ഒരുതരം പ്രോട്ടീനിെൻറ കണ്ടെത്തലോടെയാണ് മടിയന്മാർക്ക് ആരോഗ്യം നൽകുന്ന മരുന്നിന് വഴിതുറന്നത്. പീസോ-1 രക്തചംക്രമണം വർധിപ്പിക്കുമെന്നും ഹൃദയത്തിൽനിന്ന് രക്തം ആന്തരികാവയവങ്ങളിലടക്കം ശരീരത്തിെൻറ മുഴുവൻ ഭാഗത്തും എത്തുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.
മരുന്ന് ശരീരത്തിെൻറ ചയാപചയ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുമെന്നും പ്രമേഹ രോഗികളിൽ ഉണ്ടായേക്കാവുന്ന ഹൃദ്രോഗസാധ്യതയടക്കമുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ ‘നേച്വർ കമ്യൂണിക്കേഷൻസി’ലാണ് കണ്ടെത്തലിനെക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.