സമോവയിൽ അഞ്ചാംപനി പടരുന്നു; മരണ സംഖ്യ 53 ആയി

അപിയ: പസഫിക് ചെറു ദ്വീപ് രാജ്യമായ സമോവയിൽ അഞ്ചാംപനി പടരുന്നു. മരണസംഖ്യ 53 ആയി ഉയർന്നു. മരിച്ചവരിൽ 50 പേരും 15നും 23നും ഇടയിൽ പ്രായമുള്ളവരാണെന്ന് സമോവൻ സർക്കാർ അറിയിച്ചു.

അഞ്ചാംപനിയുടേതായി 3,700 കേസുകൾ ഇതുവരെ ദ്വീപിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 198 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേവലം രണ്ട് ആഴ്ചക്കിടെ മരണസംഖ്യ 10 മടങ്ങായാണ് വർധിച്ചത്.

പ്രതിരോധ വാക്സിനേഷൻ അടക്കം നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. പകർച്ചവ്യാധിയെ തുടർന്ന് നവംബർ 20ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആകെ ജനസംഖ്യയായ രണ്ട് ലക്ഷം പൗരൻമാർ മുഴുവൻ വാക്സിൻ സ്വീകരിക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് 31 ശതമാനം ആളുകൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചിരുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇപ്പോൾ മൂവായിരത്തോളം സർക്കാർ ഉദ്യോഗസ്ഥർ പ്രതിരോധ വാക്സിൻ നൽകുന്നതിൽ വ്യാപൃതരാണ്.

ക്രിസ്മസ് അവധിക്ക് മുന്നോടിയായി തന്നെ സ്കൂളുകളെല്ലാം സർക്കാർ അടച്ചു. പൗരൻമാരുടെ യാത്രകൾ അടക്കം നിയന്ത്രിച്ചിട്ടുണ്ട്.

ഹവായിക്കും ന്യൂസിലാൻഡിനും ഇടയിലാണ് സമോവ സ്ഥിതി ചെയ്യുന്നത്.

Tags:    
News Summary - Samoa measles Death toll rises-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.