വയറിനെ പീഡിപ്പിക്കരുതേ, സാലഡുകൾ മറക്കരുതേ

പൊരിച്ചതും ബിരിയാണിയും പെ​ാറോട്ടയും ഇറച്ചിയുമെല്ലാം കഴിച്ച ശേഷം ഇടമില്ലാത്തതു കൊണ്ട്​ പല ഇഫ്​താർ വിരുന്നുകളിലും സലാഡുകൾ കാഴ്​ചവസ്​തുവായി മാറുന്ന അവസ്​ഥയുണ്ട്​. അത്​ തെറ്റായ ഒരു രീതിയാണ്​ എന്ന്​ മറക്കരുത്​. നോമ്പുകാലത്ത്​ ഭൂരിപക്ഷം ആളുകളെയും കഷ്​ടപ്പെടുത്തുന്ന മലബന്ധം  എന്ന പ്രശ്​നത്തിന്​ വലിയ അളവു വരെ പ്രതിവിധിയാണ്​ ഇലകളും ജലാംശവും അടങ്ങിയ സലാഡുകൾ.

ബീറ്റ്​റൂട്ട്​, കക്കരി, കാരറ്റ്​, ബ്രോക്കോളി എന്നിവ കൂടുതൽ കഴിക്കുകയും മാംസഭക്ഷണം മിതമായി മാത്രം ഉപയോഗിക്കുകയും ചെയ്​തു നോക്കൂ- വ്യത്യാസം നന്നായി ബോധ്യമാവും. നോമ്പ്​ തുറന്ന ശേഷം ഇടവേളകളിലായി വെള്ളം നന്നായി കുടിക്കുന്നതും ഭക്ഷണം സമയമെടുത്ത്​ ചവച്ചരച്ച്​ തിന്നുന്നതും വയറിനെ ഏറെ സ്വാന്തനപ്പെടുത്തുമെന്ന്​ തീർച്ച

Tags:    
News Summary - ramadan 2018-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.