???. ???? ??????

ആരോഗ്യകരമായ ജീവിതത്തിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നേരിടാം

ദോഹ: ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അത് പ്രതിരോധിക്കാനുള്ള വഴികളും ചര്‍ച്ചചെയ്ത് ഖത്തര്‍ വെയ്ല്‍കോര്‍ണല്‍ മെഡിസിനിലെ 'ആസ്ക് ദ എക്സ്പേര്‍ട്ട്' പരമ്പര. രക്തസമ്മര്‍ദത്തിന്‍്റെ കാരണങ്ങളെയും ലക്ഷണങ്ങളെയും കുറിച്ച് സംസാരിച്ച ഡബ്ള്യു.സി.എം-ക്യുവിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. മായ് മഹ്മൂദ്, ആരോഗ്യകരമായ ജീവിതരീതികളിലൂടെ ഇവയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കി.  

രക്ത സമ്മര്‍ദ്ദത്തിന്‍്റെ തോത് 140/90 എന്നതില്‍ നിന്നും കൂടുമ്പോഴാണ് അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമായി രൂപപ്പെടുന്നത്. പ്രത്യകേിച്ച് കാരണങ്ങളൊന്നും തന്നെ ഇതിന് ചൂണ്ടിക്കാണിക്കാനില്ല. എന്നാലും പാരമ്പര്യവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ ഈ അവസ്ഥയ്ക്ക് കാരണമാകുമെന്ന് പറയാം.   ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗങ്ങള്‍ക്കും സ്ട്രോക്ക്, കിഡ്നി തകരാറുകള്‍ തുടങ്ങിയവയ്ക്കും കാരണമാകും- മഹ്മൂദ പറഞ്ഞു.  പൊണ്ണത്തടിയുള്ളവരിലും ആല്‍ക്കഹോളും ഉപ്പും അമിതമായി ഉപയോഗിക്കുന്നവരിലും ഹൈപര്‍ടെന്‍ഷന്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. 60 വയസ്സ് കഴിഞ്ഞവരിലും കറുത്ത വര്‍ഗക്കാരിലും ഇത് അധികമായി കണ്ടു വരുന്നു.

കിഡ്നി രോഗങ്ങള്‍, കോര്‍ട്ടിസോള്‍, അള്‍ഡോസ്റ്റിറോണ്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ് കൂടുന്നത് തുടങ്ങിയ തിരിച്ചറിയപ്പെടുന്ന കാരണങ്ങളോടെ ഹൈപര്‍ടെന്‍ഷന്‍ ഉണ്ടാവുന്നത് 10 ശതമാനത്തില്‍ താഴെ ആളുകളില്‍ മാത്രമാണ്. മെഡിക്കേഷന്‍, ജീവിതരീതിയിലെ നല്ലശീലങ്ങള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഹൈപര്‍ടെന്‍ഷനെ വരുതിയിലാക്കാന്‍ സാധിക്കുമെന്നും ഡോ. മഹ്മൂദ പറഞ്ഞു.

സ്ഥിരമായ വ്യായാമം, ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ ആരോഗ്യകരമായ ബാലന്‍സ്ഡ് ഡയറ്റ്, കോഫിയും പുകവലിയും ഉപേക്ഷിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കും. എല്ലാവരും സ്ഥിരമായി രക്തസമ്മര്‍ദ്ദം പരിശോധിക്കണമെന്നും അസുഖമുള്ളവര്‍ ഫിസിഷ്യന്‍്റെ സഹായം തേടണമെന്നും മഹ്മൂദ ആവശ്യപ്പെട്ടു.   

വെയ്ല്‍കോര്‍ണല്‍ മെഡിസിന്‍-ഖത്തറിന്‍െറ സഹ്തക് അവലന്‍ യുര്‍ ഹെല്‍ത്ത് ആദ്യ ക്യാമ്പയിനിന്‍െറ ഭാഗമായാണ് ആസ്ക് ദ എക്സ്പേര്‍ട്ട് പരമ്പര സംഘടിപ്പിക്കുന്നത്.  

Tags:    
News Summary - qatar health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.