Posted On
date_range Updated On
date_range പൾസ് പോളിയോ ജനുവരി 19ന്
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ജനുവരി 19ന് പൾസ് പോളിയോ പ്രതിരോധ പരിപാടി നടത്തും. ആരോഗ്യ സന്നദ്ധ പ്രവർത്തകര്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ പോളിയോ ബൂത്തുകളിലൂടെ വാക്സിന് വിതരണം ചെയ്യും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി രോഗപ്രതിരോധശേഷി ഉറപ്പാക്കലാണ് ലക്ഷ്യം.
അംഗൻവാടികള്‍, സ്കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ബസ്സ്റ്റാൻഡുകള്‍, റെയിൽവേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ട് െജട്ടികള്, ഉത്സവമേളകള്‍ നടക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും തുള്ളിമരുന്ന് ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.