മനാമ: പ്രവാസി ഇന്ത്യാക്കാരിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിക്കുന്നു. മധ്യവയസ്ക്കരിലും ചെറുപ്പക്കാരിലും ഇപ്പോൾ ഹൃദയസംബന്ധമായ അസുഖങ്ങൾ കൂടുതലായിരിക്കുകയാണ്. 2018 തുടങ്ങിയതിനുശേഷം ഇതുവരെയായി അമ്പതോളം ഇന്ത്യാക്കാരാണ് ഹൃദയാഘാതംമൂലം മരിച്ചത്. ശാരീരിക, മാനസിക പ്രശ്നങ്ങളും ഹൃദയത്തിന് ക്ഷതം ഉണ്ടാക്കുന്നെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രവാസികളിൽ പലരും തങ്ങളുടെ ജോലി സംബന്ധമായ പ്രശ്നങ്ങൾ കാരണം, കൃത്യമായ ദിനചര്യകൾ പാലിക്കാൻ കഴിയാത്തവരാണ്. കടുത്ത മാനസിക സംഘർഷങ്ങളും അപകടത്തിലേക്ക് നയിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾ ,കുടുംബ പ്രശ്നങ്ങൾ തുടങ്ങിയവയും ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഹൃദയപേശികളിലേക്കു രക്തം എത്തിക്കുന്ന കൊറോണറി ധമനികളില്‍ കൊഴുപ്പടിയുേമ്പാഴാണ് പ്രധാനമായും ഹൃദയത്തിൽ തടസം ഉണ്ടാകുക. ഇൗ പേശികളിൽ രക്തം കട്ടിപിടിച്ച് തടസമുണ്ടാകാറുമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആവശ്യത്തിന് രക്തവും പ്രാണവായുവും കിട്ടാത്ത സാഹചര്യമുണ്ടാകുന്നു. ഇതോടെ ഹൃദയപേശികളുടെ പ്രവര്‍ത്തനത്തിെൻറ താളം തെറ്റുകയോ പേശികൾ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുേമ്പാഴാണ് ഹൃദയാഘാതം ഉണ്ടാകുക. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പുകവലി എന്നിവയും രോഗത്തിെൻറ ആധിക്ക്യം കൂട്ടുന്നുണ്ട്. യഥാക്രമമമുള്ള പരിശോധനകളും ചികിത്സയും ലഭിക്കാതെ വരുേമ്പാഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.
ഹൃദയാരോഗ്യത്തെ കുറിച്ച് കൃത്യമായ അവബോധവും ഭക്ഷണ,വ്യായാമം, ഉറക്കം എന്നിവയിലുള്ള അടുക്കുംചിട്ടയും ആയുസ് വർധിപ്പിക്കാനുള്ള പ്രധാനമാർഗമാണെന്ന് ഡോക്ടർമാർ പറയുന്നു. സ്വയം ചികിത്സ പ്രവാസികളുടെ ഇടയിൽ വ്യാപകമാണ്. ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുേമ്പാൾ വേദന സംഹാരികളെ ആശ്രയിക്കലും നന്നല്ല. നെഞ്ച് വേദനപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുേമ്പാൾപ്പോലും പലരും കാര്യമാക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.