വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് സ്ഥിരീകരണം

ന്യൂഡൽഹി: നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കയച്ച 36 പഴംതീനി വവ്വാലുകളുടെ സാംപിളിൽ 12 എണ്ണത്തിൽ നിപ വ ൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്.

അടൂർ പ്ര കാശ്, ഹൈബി ഈഡൻ എന്നിവർക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം സംബന്ധിച്ച വിവരം നൽകിയത്.

നിപ രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ താമസ സ്ഥലത്തുനിന്നും കോളജിന് സമീപത്തെ വവ്വാൽ ആവാസ കേന്ദ്രങ്ങളിൽനിന്നും ശേഖരിച്ച സാംപിളുകളാണ് പരിശോധന നടത്തിയത്. പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിദഗ്ധരെത്തിയായിരുന്നു പരിശോധന.

16 സാമ്പിളുകളിൽ നിപ സാന്നിധ്യം
ന്യൂഡൽഹി: എറണാകുളത്ത്​ നിപ സ്​ഥിരീകരിച്ചതോടെ വിദഗ്​ധസംഘത്തെ അയ​െച്ചന്നും സംസ്​ഥാനത്തിന്​ ആവശ്യമായ സഹായം നൽകിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്​വർധൻ ലോക്​സഭയിൽ. നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ട്​ വവ്വാലുകളിൽനിന്ന്​ സാമ്പിൾ ശേഖരിക്കാൻ​ വിദഗ്​ധരെ നിയോഗിച്ചിരുന്നു. ഇവർ ശേഖരിച്ച 36 സാമ്പിളുകളിൽ 16 എണ്ണം പോസിറ്റീവ്​ ആണ്​. ഒരാളിൽമാത്രമാണ്​ നിപ സ്​ഥിരീകരിച്ചത്​. രോഗം സംശയിക്കപ്പെട്ട 50 പേരിൽ പരിശോധനഫലം നെഗറ്റീവ്​ ആണെന്ന്​ മന്ത്രി പറഞ്ഞു. എം.പിമാരായ അടൂർ പ്രകാശ്​, ഹൈബി ഇൗഡൻ എന്നിവരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു മന്ത്രി.

Tags:    
News Summary - nipah virus confirmed in bats -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.