നിപ: മൃ​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​വ​ർ ‍ശ്ര​ദ്ധി​​ക്കേണ്ടവ 

നിപ വൈറസ്​ ബാധിച്ച്​ നിരവധി പേർ മരിച്ചിരിക്കുന്നു. 11 പേരാണ്​ ഇതുവരെ നിപ മൂലം മരിച്ചിരിക്കുന്നത്​. വവ്വാലുകളാണ്​ രോഗം പടർത്തുന്നതെന്ന്​ സ്​ഥിരീകരിച്ചിട്ടില്ലെങ്കിലും നിലവിൽ ഇവയിൽ നിന്നാണ്​ വൈറസ്​ പടരുന്നതെന്നാണ്​ കരുതുന്നത്​. വവ്വാലുകളിൽ നിന്ന്​ മൃഗങ്ങളിലേക്കും മൃഗങ്ങളു​െട സ്രവങ്ങൾ വഴി മനുഷ്യരിലേക്കും വൈറസ്​ പടരുമെന്നാണ്​ നിഗമനം. അതിനാൽ മൃഗങ്ങളെ വളർത്തുന്നവർ അവയെ കൈകാര്യം ചെയ്യു​േമ്പാൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്​. 

  • വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ക്ക് മ​രു​ന്ന്‍ ന​ല്‍കു​മ്പോ​ഴും പ​രി​ച​രി​ക്കു​മ്പോ​ഴും അ​വ​യു​ടെ ശ​രീ​ര​സ്ര​വ​ങ്ങ​ള്‍ ക​ണ്ണി​ലും വാ​യി​ലും ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും ആ​വാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക. 
  • മൃ​ഗ​ങ്ങ​ളു​മാ​യി ഇ​ട​പെ​ടു​മ്പോ​ള്‍ ​ൈക​യു​റ ധ​രി​ക്കു​ക​യും കൈ​ക​ള്‍ സോ​പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക​യും ചെ​യ്യു​ക. നാ​യ്​ ഉ​ള്‍പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളെ യ​ഥേ​ഷ്‌​ടം അ​ല​യാ​ന്‍ വി​ടാ​തി​രി​ക്കു​ക. 
  • കൂ​ട്ട​ത്തോ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളു​ടെ മ​ര​ണ​മു​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ മൃ​ഗ​സം​ര​ക്ഷ​ണ/​ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ അ​റി​യി​ക്കു​ക. 
  • രോ​ഗാ​ണു​ക്ക​ള്‍ മൃ​ഗ​ങ്ങ​ളു​ടെ മൂ​ത്ര​ത്തി​ല്‍ 16 മ​ണി​ക്കൂ​ര്‍വ​രെ നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ മു​ന്‍ക​രു​ത​ല്‍ എ​ടു​ക്കു​ക. 
  • പ​ക്ഷി​ക​ള്‍ ക​ടി​ച്ച പ​ഴ​വ​ർ​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. 
  • വ​വ്വാ​ലു​ക​ള്‍ക്ക് അ​ട​ക്ക ഇ​ഷ്​​ട ഭ​ക്ഷ​ണ​മാ​യ​തി​നാ​ല്‍ അ​ട​ക്ക സം​സ്ക​രി​ക്കു​ന്ന​വ​ര്‍ മു​ന്‍ക​രു​ത​ല്‍ എ​ടു​ക്കു​ക. 
  • ജൈ​വ അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ക.

(അവലംബം: ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ഘ​ട​കം സെ​ക്ര​ട്ട​റി ഡോ. ​ഷ​മീം അ​ബൂ​ബ​ക്ക​ര്‍)

Tags:    
News Summary - Nipah: Care For whom Treat Pets - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.