ആ​സ്​​റ്റ​ർ മിം​​സി​ൽ ശ​സ്​​ത്ര​ക്രി​യ​യി​ല്ലാ​തെ ഹൃ​ദ​യ വാ​ൽ​വ്​ മാ​റ്റി​വെ​ച്ചു

കോഴിക്കോട്: ശസ്ത്രക്രിയയില്ലാതെ ഹൃദയ വാൽവ് മാറ്റിവെക്കുന്ന ട്രാൻസ്കത്തീറ്റർ അയോട്ടിക് വാൽവ് പ്ലാേൻറഷൻ (ടാവി) ആസ്റ്റർ മിംസിൽ വിജകരമായി നടത്തിയതായി ആശുപത്രി സി.ഇ.ഒ ഡോ. രാഹുൽ മേനോൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.  ഗുരുതര അയോട്ടിക് സ്റ്റിനോസിസും ഹൃദയ ഭിത്തികൾക്ക് ബലക്കുറവും ശ്വാസകോശത്തെ ബാധിക്കുന്ന സി.ഒ.പി.ഡിയും ബാധിച്ച മലപ്പുറം ചാത്തല്ലൂർ സ്വദേശി അഹമ്മദ്കുട്ടി (72), അരീക്കോെട്ട മറിയുമ്മ (75) എന്നിവർക്കാണ് ശസ്ത്രക്രിയ നടത്താതെയും ഹൃദയത്തിെൻറ പ്രവർത്തനം നിർത്തുന്ന ബൈപ്പാസ് മെഷീൻ ഉപയോഗിക്കാതെയും വാൽവ് മാറ്റിവെച്ചത്. കാലിലെ രക്തക്കുഴലിലേക്ക് വഴക്കമുള്ള ട്യൂബ് (കത്തീറ്റർ) കടത്തിവിട്ടതിനുശേഷം അതിലൂടെ ബലൂൺ കടത്തി വീർപ്പിച്ച് വാൽവിനെ വികസിപ്പിക്കുന്നു. തുടർന്ന് കൃത്രിമ വാൽവ് ആ ട്യൂബിലൂടെ പഴയ വാൽവിെൻറ സ്ഥാനത്ത് നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. 

സീനിയർ കൺസൾട്ടൻറ് കാർഡിയോളജിസ്റ്റായ ഡോ. ഷഫീഖ് മാട്ടുമ്മലിെൻറ നേതൃത്വത്തിൽ കാർഡിയോളജിസ്റ്റുകളായ ഡോ. അനിൽ സലീം, ഡോ. സൽമാൻ സലാഹുദ്ദീൻ, ഡോ. കെ. ബിജോയ്, ഡോ. സുദീപ് കോശികുര്യൻ, വാസ്കുലർ സർജനായ ഡോ. സിദ്ധാർഥ് വിശ്വനാഥ്, കാർഡിയാക് അനസ്തറ്റിസ്റ്റ് ഡോ. എ. കണ്ണൻ എന്നിവരാണ് വാൽവ് മാറ്റിവെച്ചത്. പ്രായമാകുേമ്പാൾ ഹൃദയത്തിലെ അയോട്ടിക് വാൽവ് ദളങ്ങളിൽ കാൽസ്യം അടിഞ്ഞുകൂടുേമ്പാഴാണ് അയോട്ടിക് സ്റ്റിനോസിസ് ഉണ്ടാവുന്നതെന്ന് ഡോ. ഷഫീഖ് മാട്ടുമ്മൽ പറഞ്ഞു. പ്രായമാകുേമ്പാഴാണ് രോഗലക്ഷണങ്ങൾ 
കാണുന്നത്. 

ഇവർക്ക് ടാവി ചികിത്സ ഏറെ ഫലപ്രദമാണ്. ഇതിന് ഉപയോഗിക്കുന്ന വാൽവ് വിദേശനിർമിതമാണ്. ഇതിനുമാത്രം ഏതാണ്ട് 20 ലക്ഷത്തോളം രൂപയാണ് ചെലവ്. കാലക്രമത്തിൽ വാൽവിെൻറ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അപ്പോൾ ചികിത്സാ ചെലവിൽ വലിയ കുറവുവരുമെന്നും ഇരുവരും 
വ്യക്തമാക്കി. 

Tags:    
News Summary - mims hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.