അവശ്യ മരുന്നുകളുടെ വില 50 ശതമാനം ഉയർത്തുന്നു

ന്യൂഡൽഹി: ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ.) 21 അവശ്യ മരുന്നുകളുടെ വില 50 ശതമാനം ഉയർത്തുന്നു. ബി.സി.ജി വാക്സിൻ, മലേറിയ-കുഷ്ഠ രോഗ മരുന്നുകളെല്ലാം വില വർധിക്കുന്നവയിൽ ഉൾപ്പെടുന്നു.

ചൈനയിൽ നിന്നുള്ള ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ വില കുത്തനെ ഉയർന്നതാണ് നടപടിക്ക് കാരണമെന്നാണ് വിശദീകരണം. ഉയർന്ന വില കാരണം ഉത്പാദനം നിർത്താൻ പല കമ്പനികളും ശ്രമിക്കുന്നുണ്ടെന്നും എൻ.‌പി.‌പി.‌എ പറയുന്നു.

നിതി ആയോഗിനു കീഴിലെ അഫോർഡബിൾ മെഡിസിൻസ് ആൻഡ് ഹെൽത്ത് പ്രൊഡക്ട്സ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ (എസ്.സി.എ.എം.എച്ച്.പി) ശിപാർശ പ്രകാരമാണ് വിലവർധവവ്. നവംബർ ഏഴിന് 12 മരുന്നുകൾക്ക് 50 ശതമാനം ഒറ്റത്തവണ വിലവർധന നിർദേശിച്ചിരുന്നു.

Tags:    
News Summary - medicine price hike by National Pharmaceutical Pricing Authority-health news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.