ചൈനയിൽ നിന്നുള്ള മരുന്ന്​ ഇറക്കുമതി കുറക്കുന്നു

ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള മരുന്ന്​ ഇറക്കുമതി കുറക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയമാണ്​ ഇതുസംബന്ധിച്ച സാധ്യതകൾ പരിശോധിക്കുന്നത്. ഗുണമേന്മയുള്ള മരുന്നുകൾ മാ​ത്രം ഇറക്കുമതി ചെയ്യുക. ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ പരിശോധന കൂടുതൽ ശക്​തമാക്കുക എന്നിവയെല്ലാമാണ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​​െൻറ പദ്ധതി.

നിലവിൽ രാജ്യത്ത്​  ഇറക്കുമതി ചെയ്യുന്ന മരുന്നി​​െൻറയും മറ്റ്​ അനുബന്ധ സാധനങ്ങളുടെയും 70-80 ശതമാനവും ചൈനയിൽ നിന്നാണ്​. ഇറക്കുമതി നിയന്ത്രിക്കുന്നത്​ വൻ​ പ്രതിസന്ധി സൃഷ്​ടിക്കുമെങ്കിലും ഇത്​ പരിഹരിക്കാനുള്ള സാധ്യതകളാണ്​ സർക്കാർ തേടുന്നത്​. 

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പൂർണമായി അവസാനിപ്പിക്കുക എന്നതല്ല തീരുമാനത്തി​​െൻറ ലക്ഷ്യമെന്ന്​ ഡ്രഗ്​ കൺട്രോളർ ജനറൽ ഒാഫ്​ ഇന്ത്യ ജി.എൻ സിങ്​ ചൂണ്ടിക്കാട്ടി. ചില നിയന്ത്രണങ്ങൾ കൊണ്ടുവരികയും അതുവഴി കൂടുതൽ ഗുണ​മേന്മയുള്ള മരുന്നുകൾ രോഗികൾക്ക്​ ഉറപ്പു വരുത്തുകയുമാണ്​ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദോക്​ലാം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചൈനയുമായുള്ള സംഘർഷം രൂക്ഷമായതോടെയാണ്​ മരുന്നുകളുടെ ഇറക്കുമതിക്ക്​ നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്നത്​.

Tags:    
News Summary - India plans to lessen its drug reliance on China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.