എച്ച്.ഐ.വി വേഗത്തില്‍ കണ്ടത്തെുന്ന പരിശോധന രീതി വരുന്നു

ലോസ് ആഞ്ജലസ്: എച്ച്.ഐ.വി, സിഫിലിസ് തുടങ്ങിയവ വൈദ്യപരിശോധനയില്‍ വേഗത്തില്‍ കണ്ടത്തെുന്നതിനുള്ള പുതിയ രീതി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. യൂനിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. നാനോ സയന്‍സും 170 വര്‍ഷം മുമ്പ് കണ്ടുപിടിച്ച കാന്തികപ്രതിഭാസവും സംയോജിപ്പിച്ചാണ് പുതിയ രീതി ആവിഷ്കരിച്ചത്.

ലോകത്തെങ്ങുമുള്ള ആശുപത്രികളില്‍ ഈ പരിശോധന രീതി ഉപയോഗിക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ യൂനിവേഴ്സിറ്റിയിലെ അസി. പ്രഫസറായ ഷോണ്‍ പുത്നം പറഞ്ഞു. വാണിജ്യാടിസ്ഥാനത്തില്‍ അവതരിപ്പിക്കുകയാണെങ്കില്‍ എച്ച്.ഐ.വി പോലെ പകരുന്ന നിരവധി രോഗാവസ്ഥകള്‍ വേഗത്തില്‍ കണ്ടത്തൊന്‍ കഴിയും.

Tags:    
News Summary - hiv treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.