ഗര്‍ഭാവസ്ഥശിശു പരിചരണത്തിന് ഫീറ്റല്‍ മെഡിസിന്‍

അമ്മയാകാന്‍ കാത്തിരിക്കുന്ന സ്ത്രീകളുടെ മനസ് ഒട്ടേറെ വൈകാരികവിക്ഷോഭങ്ങളാല്‍ നിറഞ്ഞതായിരിക്കും. ഗര്‍ഭവതി ആകുന്നതി​െൻറ സന്തോഷത്തിന് പുറമേ ഗര്‍ഭാവസ്ഥ ശരിയായ രീതിയിലാണോ, കുട്ടിയുടെ വളര്‍ച്ച സാധാരണനിലയിലാണോ എന്നു തുടങ്ങിയ ആശങ്കകളൊക്കെ ഇതിന് കാരണമാകാം. അപകടസാധ്യത കൂടുതലുള്ള ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ക്ക് ഭയവും കൂടുതലായിരിക്കും. ഗര്‍ഭസ്ഥ ശിശുവി​െൻറ ആരോഗ്യത്തിന് അപകടമുണ്ടാകാവുന്ന അവസ്ഥയാണ് അപകടസാധ്യതയുള്ള ഗര്‍ഭകാലം എന്നു പറയുന്നത്.

ഗര്‍ഭകാലത്ത് അപകടസാധ്യത കൂടുതലാവുന്നത് താഴെപ്പറയുന്ന അവസ്ഥകളിലാണ്:

  • ഉയര്‍ന്ന പ്രായത്തിലുള്ള ഗര്‍ഭധാരണം. ഉദാഹരണത്തിന് 35 വയസിനുശേഷം ഗര്‍ഭിണിയാവുക
  • പുകവലി, മദ്യം, മയക്കുമരുന്ന് എന്നിവ ശീലമാക്കിയവരിലെ ഗര്‍ഭധാരണം
  • സി-സെക്ഷന്‍, കുട്ടിക്ക് ഭാരക്കുറവ്, മാസം തികയാതെയുള്ള പ്രസവം (37 ആഴ്ചകള്‍ക്കുമുമ്പ്) എന്നിവ മുന്‍പ് ഉണ്ടായിട്ടുള്ളവര്‍
  • കുടുംബത്തില്‍ ജനിതക പ്രശ്നങ്ങളുള്ളവര്‍, കുഞ്ഞ് ജനനത്തിനുശേഷം ഉടനെ മരിച്ചുപോയിട്ടുള്ളവരില്‍
  • പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ചുഴലി തുടങ്ങിയ വിട്ടുമാറാത്ത രോഗാവസ്ഥകളുള്ളവരില്‍
  • വിളര്‍ച്ചയുള്ളവരിലും മാനസികമായ പ്രശ്നങ്ങള്‍ ഉള്ളവരിലും
  • ഗര്‍ഭകാലത്ത് അംമ്നിയോട്ടിക് ഫ്ളൂയിഡ്, ഗര്‍ഭപാത്രം, സെര്‍വിക്സ്, പ്ളാസന്‍്റ, ആര്‍എച്ച്് സെന്‍സിറ്റൈസേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളുള്ളവരില്‍
  • ഭ്രൂണത്തി​െൻറ വളര്‍ച്ച കുറവുള്ളവരില്‍
  • രണ്ടോ അതില്‍ക്കൂടുതലോ ഭ്രൂണങ്ങള്‍ ഉണ്ടെങ്കില്‍

ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭിണി, ഗര്‍ഭസ്ഥശിശു എന്നിവരുടെ ആരോഗ്യം കൃത്യമായ ഇടവേളകളില്‍ നടത്തുന്ന പരിശോധനകളിലൂടെ നിരീക്ഷിക്കുകയാണ് സാധാരണയായി ഒബ്സ്ട്രീഷ്യന്‍ ചെയ്യുന്നത്. എന്നാല്‍ ഗര്‍ഭസ്ഥശിശുവി​െൻറ ആരോഗ്യത്തിന് അപകടമുണ്ടാകുന്ന അല്ലെങ്കില്‍ അപകടസാധ്യത കൂടുതലാകുന്ന അവസ്ഥയിലാണ് ഫീറ്റല്‍ മെഡിസി​െൻറ പ്രാധാന്യം. ജനിക്കുന്നതിനുമുമ്പുള്ള കുഞ്ഞിനെ അഥവാ ഗര്‍ഭസ്ഥശിശുവിനെ സ്വതന്ത്ര വ്യക്തിയായി കണക്കിലെടുത്ത് ജനനത്തിനുമുമ്പുതന്നെ ആവശ്യമായ പരിചരണം നൽകുന്നു. സമഗ്രമായ ചികിത്സ നൽകുന്ന ഈ രീതി സവിശേഷതയുള്ളതാണ്.

ഫീറ്റല്‍ മെഡിസിന്‍ ഗര്‍ഭസ്ഥശിശുവി​െൻറ ആരോഗ്യപരിപാലനത്തിനും രോഗങ്ങളും വൈകല്യങ്ങളും നിര്‍ണ്ണയിക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്. പ്രസവത്തിനുമുമ്പുള്ള ശിശുവി​െൻറ രോഗനിര്‍ണ്ണയവും ചികിത്സകളുമാണ് ഫീറ്റല്‍ മെഡിസിന്‍ വിദഗ്ദ്ധര്‍ കൈകാര്യം ചെയ്യുന്നത്. ഗര്‍ഭസ്ഥശിശുവി​െൻറ വളര്‍ച്ചയും സ്ഥിതിയും മനസ്സിലാക്കി ആരോഗ്യം പരിപാലിക്കുന്നു. ഗര്‍ഭസ്ഥശിശുവി​െൻറ രോഗനിര്‍ണ്ണയവും വൈകല്യങ്ങളും ക​െണ്ടത്തുന്നതും ഇതില്‍പ്പെടുന്നു.

മെഡിക്കല്‍ സാങ്കേതികരംഗം വളര്‍ന്നതോടെ പ്രസവത്തിനുമുമ്പുള്ള രോഗനിര്‍ണ്ണയം, ഗര്‍ഭസ്ഥശിശുവി​െൻറ വൈകല്യങ്ങള്‍, ശരിയായ വളര്‍ച്ചയില്‍നിന്നുള്ള വ്യതിയാനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ കൃത്യതയോടെ അറിയുന്നതിന് വിദദ്ധര്‍ക്ക് സാധിക്കുന്നു. ഇതിന് സാധാരണ ചെയ്യുന്നത് അള്‍ട്രാസൗണ്ട് സ്കാന്‍ ആണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും മുമ്പ് വൈകല്യങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ അപകടസാധ്യത കൂടുതലുള്ള ഗര്‍ഭിണികളില്‍ കൃത്യമായ പരിശോധനകള്‍ നടത്തുന്നു.

ഡൗണ്‍സ് സിന്‍ട്രോം തിരിച്ചറിയുന്നതിനുള്ള ന്യൂകല്‍ സ്കാന്‍ (Nuchal scan), നട്ടെല്ലി​െൻറ വൈകല്യമായ സ്പൈനാ ബൈഫിഡ തിരിച്ചറിയുന്നതിനുള്ള പരിശോധന എന്നിവ ഇതില്‍പ്പെടുന്നു. ചില അവസരങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന രോഗങ്ങളെ തിരിച്ചറിയാനുള്ള ആമ്നിയോസെ​െൻറസിസ്, കോറിയോണ്‍ വില്ലസ് സാമ്പിളിംഗ്, ക്രോമസോം വൈകല്യങ്ങള്‍ തിരിച്ചറിയാനായി കോര്‍ഡ്് ബ്ളഡ് സാമ്പിളിംഗ് എന്നിവയും ചെയ്യാറുണ്ട്.

ഗര്‍ഭസ്ഥശിശുവി​െൻറ വൈകല്യങ്ങള്‍ തിരിച്ചറിഞ്ഞതിനുശേഷം മെഡിക്കല്‍ ചികിത്സ അല്ലെങ്കില്‍ ശസ്ത്രക്രിയ ഇവയിലേതാണ് വേണ്ടതെന്ന് തീരുമാനിക്കും. മെഡിക്കല്‍ ചികിത്സയില്‍ അമ്മക്ക്​ മരുന്നുകള്‍ നൽകും. അത് പ്ളാസൻറയിലൂടെ ഗര്‍ഭസ്ഥശിശുവി​െൻറ രക്തത്തിലേക്ക് എത്തിച്ചേരും. ഉദാഹരണത്തിന് അമ്മക്ക്​ പാവോവൈറസ് അണുബാധയുണ്ടായതുമൂലം ഗര്‍ഭസ്ഥശിശുവിന് വിളര്‍ച്ചയുണ്ടെങ്കില്‍ ഗര്‍ഭസ്ഥശിശുവിലേക്ക് രക്തം കടത്തിവിടും.

 

അപകടസാധ്യത കൂടുതലുള്ള ഗര്‍ഭാവസ്ഥയിലും ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളുള്ള അവസ്ഥയിലും വിവിധ വൈദ്യശാസ്ത്ര വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ഉദാഹരണത്തിന് ഹൃദയത്തില്‍ സുഷിരം പോലുള്ള ഹൃദയസംബന്ധമായ വൈകല്യങ്ങളുണ്ടെന്ന് കണ്ടത്തെിയാല്‍ പ്രസവത്തിനായും ജനനത്തിനുശേഷം ഉടന്‍ കുഞ്ഞിന് ശസ്ത്രക്രിയ ചെയ്യുന്നതിനുമുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്യാറുണ്ട്. അതുപോലെതന്നെ സ്പൈനാ ബിഫിഡ പോലുള്ള നട്ടെല്ലിനും തലച്ചോറിനും ഉണ്ടാകുന്ന വൈകല്യങ്ങള്‍ 16 മുതല്‍ 20 ആഴ്ചകളിലെ രക്തം ഉള്‍പ്പെടെയുള്ള പരിശോധനകളിലൂടെയും വിശദമായ അനാട്ടമിക്കല്‍ അള്‍ട്രാസൗണ്ടിലൂടെയും കണ്ടത്തൊനാവുന്നതാണ്. ശസ്ത്രക്രിയയിലെ നൂതനരീതികള്‍ ഗര്‍ഭസ്ഥശിശുവി​െൻറ ശസ്ത്രക്രിയകള്‍ക്കും സ്പൈനാ ബിഫിഡ പോലുള്ള അവസ്ഥ പരിഹരിക്കാനും സഹായകമാണ്.

വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും അപകടസാധ്യത കൂടുതലുള്ള ഗര്‍ഭിണികള്‍ക്കും ജന്മനാ തകരാറുള്ള കുഞ്ഞുങ്ങള്‍ക്കും ആവശ്യമായ പരിചരണം, ചികിത്സ, ജനനം വരെയും തുടര്‍ന്നും അവര്‍ക്കുള്ള പിന്തുണയും ഫീറ്റല്‍ മെഡിസിന്‍ ഉറപ്പുവരുത്തുന്നു.

 (ലേഖിക കോഴിക്കോട്​ ആസ്റ്റര്‍ മിംസിലെ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം മേധാവിയാണ്​)

 

Tags:    
News Summary - fetal medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.