ഫേസ്ബുക്ക് ഇടുങ്ങിയ മന:സ്ഥിതിക്കാരെ സൃഷ്ടിക്കുമെന്ന് പഠനം

ബോസ്റ്റന്‍: സാമൂഹ മാധ്യമങ്ങള്‍ വ്യക്തികളുടെ ലോകത്തെ വിശാലമാക്കുന്നു എന്നാണ് ഇതുവരെ കേട്ടത്. എന്നാല്‍,  ഈ കൂട്ടത്തിലെ അഗ്രഗണ്യനായ ഫേസ്ബുക്കിന്‍െറ ഉപയോക്താക്കള്‍ ഒന്നു ശ്രദ്ധിക്കുക. ഈ നവമാധ്യമം ഇടുങ്ങിയ മന$സ്ഥിതിക്കാരെ സൃഷ്ടിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. അതിന് കാരണവും ചൂണ്ടിക്കാട്ടുന്നു. സ്വന്തം അഭിപ്രായവുമായി ചേര്‍ന്നുനില്‍ക്കുന്ന വാര്‍ത്തകളും വീക്ഷണങ്ങളുമാണ് ഒരാള്‍ ഇതില്‍ തേടുന്നതെന്ന്.

സാമൂഹ മാധ്യമം നമ്മെ ഒറ്റപ്പെട്ടവരാക്കും.  പക്ഷപാതങ്ങള്‍ക്ക് വഴിയൊരുക്കും. പഴക്കമേറിയതും തെറ്റായതുമായ വിവരങ്ങള്‍ വീണ്ടും വീണ്ടും തികട്ടിയത്തെിക്കും -പഠനം ചൂണ്ടിക്കാട്ടുന്നു. യു.എസിലെ ബോസ്റ്റന്‍ സര്‍വകലാശാലയിലെ ഡാറ്റ മാതൃകയായി ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്.

ചില പ്രത്യേക ഉള്ളടക്കങ്ങള്‍ അടങ്ങിയവ മാത്രം തെരഞ്ഞെടുക്കാനും ബാക്കിയുള്ളവയെ വിട്ടുകളയാനും കൂടുതല്‍ പേരും താല്‍പര്യം കാണിക്കുന്നതായി ഗവേഷകര്‍ കണ്ടത്തെി.  
വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ വേണ്ടിയും തങ്ങളില്‍ നേരത്തേയുള്ള വിശ്വാസങ്ങളെ രൂഢമൂലമാക്കുന്നതിനുമുള്ള ത്വരയാണിതില്‍ കാണുന്നത്. ഇതിനെ ‘മുന്‍വിധികളുടെ സ്ഥിരീകരണം’ എന്നു വിളിക്കാമെന്നും ഇതാണ് ഫേസ്ബുക്കിലെ ഉള്ളടക്കങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന്‍െറ പിന്നിലെ പ്രേരണയെന്നും സൗത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകന്‍ അലസാന്‍ഡ്രോ ബെസ്സി പറയുന്നു. സ്വന്തം താല്‍പര്യങ്ങളുടെയും വാദങ്ങളുടെയും സാധൂകരണത്തിനാണ് ഫേസ്ബുക്ക് ഉപയോക്താക്കളില്‍ കൂടുതല്‍ പേരും ശ്രദ്ധചെലുത്തുന്നതെന്ന് ചുരുക്കം.

Tags:    
News Summary - facebook create problems in human mind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.