ജയയുടെ ജീവൻ പിടിച്ചുനിർത്തിയത് എക്മോ
ചെന്നൈ: ഞായറാഴ്ച വൈകീട്ട് ഹൃദയസ്തംഭനമുണ്ടായ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവൻ പിടിച്ചുനിർത്തിയത് എക്മോ യന്ത്രം (ECMO).
മറ്റു ചികിത്സകളൊന്നും ഫലിക്കാതെ രോഗി അതിഗുരുതരാവസ്ഥയിലാകുന്ന സാഹചര്യത്തിൽ ഹൃദയത്തിെൻറയും ശ്വാസകോശത്തിെൻറയും പ്രവർത്തനം ഏറ്റെടുത്ത് ജീവൻ നിലനിർത്താൻ സഹായിക്കുന്ന യന്ത്രമാണ് എക്സ്ട്രകോർപൊറിയൽ മെംബ്രെയ്ൻ ഓക്സിജനേഷൻ എന്ന എക്മോ.
സ്വയം ശ്വസിക്കാൻ കഴിയാതെ വരുമ്പോഴും അല്ലാത്ത സാഹചര്യത്തിലും ശരീരത്തിന് ഓക്സിജൻ എത്തിക്കാൻ ഈ യന്ത്രത്തിന് കഴിയും.
എക്മോ ഘടിപ്പിച്ച രോഗിയുടെ രക്ഷപ്പെടൽസാധ്യത ലോകമെങ്ങും 50–50 ആണ്.
ശ്വാസകോശത്തിെൻറ പ്രവർത്തനം പൂർണമായും നിലക്കുമ്പോൾ അവസാന ആശ്രയമെന്നനിലയിൽ ശരീരത്തിന് ചെയ്യാൻ സാധിക്കാത്തത് ചെയ്യാൻവേണ്ടിയാണ് എക്മോ ഘടിപ്പിക്കുന്നതെന്ന് പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ നരേഷ് ട്രെഹാൻ പറയുന്നു. ഹൃദയത്തിെൻറ പ്രവർത്തനം ഏകോപിപ്പിക്കാനും ഇതിന് കഴിയും.
എക്മോയുടെ പ്രവർത്തനം:
- എക്സ്ട്രകോർപൊറിയൽ–ശരീരത്തിന് പുറത്തെ രക്തചംക്രമണം
- മെംബ്രെയ്ൻ ഓക്സിജനേഷൻ– ശ്വാസകോശയന്ത്രം (ഞരമ്പുകളിലെ രക്തം വലിച്ചെടുത്ത് കാർബൺഡൈ ഓക്സൈഡ് നീക്കംചെയ്ത് ഓക്സിജൻ നൽകി, രക്തത്തെ ചൂടാക്കി തിരിച്ച് ധമനികളിലേക്ക് പമ്പ് ചെയ്യുന്നു. അങ്ങനെ ഹൃദയ–ശ്വാസകോശപ്രവർത്തനങ്ങൾ നിറവേറ്റുന്നു.
- എക്മോ ഹൃദയത്തെയോ ശ്വാസകോശത്തെയോ സുഖപ്പെടുത്തുന്നില്ല. അതേസമയം, ശരീരത്തിലെ ഏറ്റവും സുപ്രധാനമായ ഈ അവയവങ്ങൾക്ക് പൂർണവിശ്രമം നൽകി സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരാൻ സഹായിക്കുന്നു
- മണിക്കൂറുകൾ, ദിവസങ്ങൾ, ഏതാനും ആഴ്ചകൾ... ശാരീരികാവസ്ഥ പരിഗണിച്ച് എക്മോ ഉപയോഗം നീളാം.
- സ്വന്തംനിലക്ക് ഹൃദയവും ശ്വാസകോശവും പ്രവർത്തനം തുടങ്ങിയാൽ എക്മോ സാവധാനം പിൻവലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.