???? ???????????? ????????????????? ??????????? ?????? ???????? ????????? ???????????????????????????

കിടന്നകിടപ്പില്‍  ഇമാന്‍ മുംബൈയില്‍

മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോകത്തെ ഏറ്റവും ഭാരമുള്ള വനിത, ഇമാന്‍ അഹമ്മദ് അബ്ദുലതി മുംബൈയില്‍ എത്തി. 25 വര്‍ഷമായുള്ള കിടപ്പില്‍നിന്ന് എഴുന്നേല്‍ക്കാതെയാണ് ശരീരഭാരം കുറക്കാന്‍ ഈജിപ്തില്‍നിന്ന് ഇമാന്‍ നഗരത്തിലെ സെയ്ഫി ഹോസ്പിറ്റലില്‍ എത്തിയത്. ഇതുവരെ കിടന്ന കട്ടിലിന് പകരം പ്രത്യേക ഒരുക്കിയ ഏഴ് ചതുരശ്ര അടി വലുപ്പമുള്ള കട്ടിലിലേക്ക് 500 കിലോ ഭാരമുള്ള ഇമാനെ മാറ്റുകയാണ് ചെയ്തത്. ക്രെയിന്‍ ഉപയോഗിച്ച് ഇമാനടക്കം കട്ടില്‍ പ്രത്യേക ട്രക്കിലാക്കി വിമാനത്താവളത്തില്‍ എത്തിച്ചു. അവിടെനിന്ന് ഇമാന്‍െറ കട്ടിലിന് അനുസരിച്ച് സീറ്റുകള്‍ അഴിച്ചുമാറ്റി പ്രത്യേകം സൗകര്യമൊരുക്കിയ വിമാനത്തിലായിരുന്നു മുംബൈയിലേക്കുള്ള പറക്കല്‍. ശനിയാഴ്ച പുലര്‍ച്ചെ മുംബൈയില്‍ എത്തിയ ഇമാനെ ക്രെയിനിന്‍െറ സഹായത്തോടെ വിമാനത്തില്‍ നിന്നിറക്കി പ്രത്യേക ട്രക്കില്‍ ചെര്‍ണി റോഡിലെ സെയ്ഫി ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

 ഹോസ്പിറ്റലിന് പിറകിലായി രണ്ടു കോടി രൂപ മുടക്കി പ്രത്യേകം പണിത ഏക ബെഡ് ആശുപത്രി കെട്ടിടത്തിലെ മുറിയിലാണ് ഇമാന്‍ ഇപ്പോഴുള്ളത്. 3000 ചതുരശ്ര അടി വലുപ്പമുള്ള കെട്ടിടത്തില്‍ ഓപറേഷന്‍ തീയറ്റര്‍, തീവ്രപരിചരണ വിഭാഗം, ഡോക്ടര്‍മാരുടെ മുറി, നഴ്സുമാര്‍ക്കുള്ള മുറി, രണ്ട് വിശ്രമമുറികള്‍, വിഡിയോ കോണ്‍ഫറന്‍സിനുള്ള പ്രത്യേക മുറി എന്നിവയുണ്ട്. ഏഴ് ചതുരശ്ര അടി വലുപ്പമുള്ള കട്ടിലിന് അനുസരിച്ചുള്ളതാണ് വാതിലുകള്‍. ശസ്ത്രക്രിയക്ക് ശേഷമുള്ള ആറു മാസത്തെ തുടര്‍ ചികിത്സയും ഇവിടെയാണ്. പ്രമുഖ ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫസ്സല്‍ ലക്ഡാവാലയുടെ ശ്രമഫലമായാണ് ഇമാന്‍ ചികിത്സക്കായി നഗരത്തിലത്തെുന്നത്. ഇമാന്‍ ട്വിറ്ററിലൂടെ മുഫസ്സല്‍ ലക്ടാവാലയുമായി ബന്ധപ്പെടുകയായിരുന്നു. ചികിത്സ പൂര്‍ണമായും സൗജന്യമാണ്. കിടപ്പിലായതും അമിതഭാരവും സൃഷ്ടിച്ച വിസാ പ്രതിസന്ധി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടാണ് പരിഹരിച്ചത്. 

ഡോ. മുഫസ്സല്‍ ലക്ഡാവാലയുടെ നേതൃത്വത്തില്‍ ഒമ്പത് ഡോക്ടര്‍മാരാണ് ചികിത്സ നടത്തുക. അമിതഭാരത്തെ തുടര്‍ന്ന് 11ാം വയസ്സില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചതോടെ പൂര്‍ണമായും കിടപ്പിലായ ഇമാന്‍ കാല്‍ നൂറ്റാണ്ടിനുശേഷം ആദ്യമായാണ് പുറലോകം കാണുന്നത്. 

Tags:    
News Summary - 500 Kg Eman, World's Heaviest Woman, Lands In Mumbai, Lifted By A Crane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.