മനോസംഘര്‍ഷമുള്ള പിതാവിന് പ്രമേഹമുള്ള കുഞ്ഞ് ജനിക്കാന്‍ സാധ്യതയെന്ന് പഠനം

ബെയ്ജിങ്: മനോസംഘര്‍ഷം അനുഭവിക്കുന്ന പിതാവിന് ജനിക്കുന്ന കുട്ടിക്ക് പ്രമേഹസാധ്യത കൂടുതലെന്ന് പഠനം. സമ്മര്‍ദഹോര്‍മോണുകളെ നേരിടുന്നതുമൂലം പുരുഷബീജത്തിലെ പൈതൃക ജീനുകള്‍ക്ക് മാറ്റമുണ്ടാകുന്നതായും പഠനത്തില്‍ കണ്ടത്തെി. ആണ്‍ എലികളെ ദിവസം രണ്ടു മണിക്കൂര്‍ വെച്ച് രണ്ട് ആഴ്ച പ്ളാസ്റ്റിക് ട്യൂബില്‍ സൂക്ഷിച്ച് അവയുടെ സമ്മര്‍ദം കൂട്ടിയാണ് പരീക്ഷണം നടത്തിയത്. തല്‍ഫലമായി എലിയുടെ ശരീരത്തിലെ ഗ്ളൂക്കോസിന്‍െറയും ഗ്ളൂക്കോകോര്‍ട്ടിസോയിഡ് എന്ന സമ്മര്‍ദ ഹോര്‍മോണിന്‍െറയും അളവ് കൂടിയതായും കണ്ടത്തെി.

ഇത്തരം എലികളെ പെണ്‍ എലികളുമായി ഇണ ചേര്‍ത്തപ്പോഴുണ്ടാകുന്ന എലിക്കുഞ്ഞുങ്ങളില്‍ ഉയര്‍ന്നതോതിലുളള ഗ്ളൂക്കോസ് കണ്ടത്തെി.
പിതാവിന്‍െറ മാനസികസമ്മര്‍ദമാണ് എലിക്കുഞ്ഞിന്‍െറ ഉയര്‍ന്നപ്രമേഹത്തിന് കാരണമായതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ചൈനയിലെ ഷാങായി ജിയോ ടോങ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഷിയോയിങ് ലീ പറഞ്ഞു. ഭാവിയില്‍ മനുഷ്യരിലെ പ്രമേഹരോഗത്തിന്‍െറ ചികിത്സക്ക് ഈ ഗവേഷണം വലിയ സംഭാവന നല്‍കുമെന്ന് സെല്‍ മെറ്റബോളിസം എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.