വിവിധതരം അര്‍ബുദം തിരിച്ചറിയാന്‍ പുതിയ ഉപകരണം

വാഷിങ്ടണ്‍: അര്‍ബുദ പരിശോധന രംഗത്ത് വിപ്ളവം സൃഷ്ടിച്ചേക്കാവുന്ന കണ്ടുപിടിത്തവുമായി ഒരു അമേരിക്കന്‍ സ്റ്റാര്‍ട്ടപ് കമ്പനി. 
ഒരു പ്രാവശ്യത്തെ രക്തപരിശോധനയിലൂടെ ഡസനിലധികം അര്‍ബുദ രോഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന ഉപകരണമാണ് മിറോക്കുലസ് എന്ന സ്ഥാപനം വികസിപ്പിച്ചത്. ‘മിറിയം’ എന്നു പേരിട്ട ഉപകരണത്തിന് രക്തത്തിലെ സൂക്ഷ്മ കണികകളെ തിരിച്ചറിയാന്‍ കഴിയും. 
പരിശോധനയില്‍ അര്‍ബുദ ബാധയുണ്ടോ എന്നതിന് പുറമെ ഏതുതരം അര്‍ബുദമാണെന്നു കൂടി അറിയാന്‍ കഴിയും. വിദഗ്ധ പരിശീലനം നേടാതെ ക്ളിനിക്കുകളില്‍ ജോലി ചെയ്യുന്നവര്‍ക്കുപോലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. 
എലികളിലെ കരള്‍ അര്‍ബുദമാണ് ആദ്യമായി ഈ ഉപകരണം വഴി സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.