വരുന്നു, വിഷാദരോഗം കണ്ടത്തൊന്‍ രക്തപരിശോധന

ലണ്ടന്‍:   രക്തപരിശോധനയിലൂടെ വിഷാദരോഗം കണ്ടത്തൊന്‍ കഴിയുന്ന രോഗനിര്‍ണയരീതി അധികം വൈകാതെ സാധ്യമാവുമെന്ന് ഗവേഷകര്‍. മാനസികരോഗങ്ങള്‍ കണ്ടത്തെുന്നതിന് രക്തപരിശോധന നടത്തുന്ന രീതി ഈയടുത്തകാലം വരെ അസാധ്യമാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷേ രക്തപരിശോധനയിലൂടെ വിഷാദരോഗം തിരിച്ചറിയാന്‍ കഴിയുമെന്നാണ് വിയന്ന മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്.
കോശസ്തരത്തിലെ പ്രോട്ടീന്‍ ആയ സെറോട്ടോനിന്‍ ട്രാന്‍സ്പോര്‍ട്ടര്‍(സെര്‍ട്ട്) ‘സന്തോഷഹോര്‍മോണ്‍’ എന്നറിയപ്പെടുന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ സെറോട്ടോനിന്‍െറ കോശത്തിലേക്കുള്ള  പ്രയാണത്തെ സുഗമമാക്കുന്നു. തലച്ചോറില്‍ സെറോട്ടോനിന്‍ ട്രാന്‍സ്പോര്‍ട്ടര്‍ വിഷാദത്തിന്‍െറ സിരാശൃംഖലകളെ നിയന്ത്രണവിധേയമാക്കുന്നു. സെറോട്ടോനിന്‍െറ അഭാവമാണ് വിഷാദഭരിത മാനസികാവസ്ഥക്ക് കാരണമാവുന്നത്. അതുകൊണ്ടുതന്നെ വിഷാദരോഗത്തിനുള്ള പല പ്രധാനമരുന്നുകളുടെയും പ്രവര്‍ത്തനമേഖല സെറോട്ടോനിന്‍ ട്രാന്‍സ്പോര്‍ട്ടര്‍ ആണ്. തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെയാണ് സെര്‍ട്ട് രക്തത്തിലും പ്രവര്‍ത്തിക്കുന്നത് എന്ന് സമീപകാല പഠനങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്.
 രക്തരസത്തില്‍ (പ്ളാസ്മ)സെറോട്ടോനിന്‍െറ അനുയോജ്യസാന്ദ്രത പ്ളേറ്റ്ലറ്റുകള്‍ നിലനിര്‍ത്തുമെന്ന് അത് ഉറപ്പുവരുത്തും . തലച്ചോറിലെ വിഷാദശൃംഖലയുടെ പ്രവര്‍ത്തനവും രക്തത്തിലെ പ്ളേറ്റ്ലറ്റുകളില്‍ സെറോട്ടോനിന്‍ ആഗിരണത്തിന്‍െറ വേഗവും തമ്മില്‍ അടുത്തബന്ധമുണ്ടെന്ന് ഗവേഷകര്‍ കണ്ടത്തെിയിട്ടുണ്ട്. രക്തപരിശോധനയിലൂടെ വിഷാദശൃംഖലയുടെ പ്രവര്‍ത്തനം കണ്ടത്തൊമെന്ന പഠനം ഈ മേഖലയിലെ സുപ്രധാന ചുവടുവെപ്പാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ വിയന്ന മെഡിക്കല്‍ സര്‍വകലാശാലയിലെ ലൂക്കാസ് പെസവാസ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.