ലണ്ടന്‍: ടിന്നിലടച്ച ഭക്ഷണങ്ങളിലും ശീതളപാനീയങ്ങളിലും ‘ഒളിഞ്ഞിരിക്കുന്ന’ പഞ്ചസാരക്കെതിരെ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
ഭക്ഷണപാനീയങ്ങളിലെ അധിക പഞ്ചസാരയുടെ അപകടത്തെക്കുറിച്ച് പലര്‍ക്കുമറിയില്ളെന്ന് ദ കണ്‍സര്‍വേഷന്‍ എന്ന ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അധിക പഞ്ചസാരക്ക് പോഷകമൂല്യമില്ളെന്ന് മാത്രമല്ല, ഇത് അമിതവണ്ണത്തിനും പ്രമേഹത്തിനുമിടയാക്കും. കൊക്കക്കോളയുടെ ഒരു കാനില്‍ ഒമ്പത് ടീസ്പൂണ്‍(35ഗ്രാം) പഞ്ചസാരയുണ്ട്.
മറ്റു ശീതളപാനീയങ്ങളിലും സൂപ്പിലും റെഡിമെയ്ഡ് ഭക്ഷണങ്ങളിലും റൊട്ടിയിലും വരെ പഞ്ചസാര അമിത അളവിലുണ്ടെന്ന് ജേണല്‍ വ്യക്തമാക്കുന്നു.
ഉപ്പിന്‍െറ അളവ് കുറച്ചുകൊണ്ടുവരാനുള്ള യജ്ഞം പോലെ പഞ്ചസാരയുടെ അപകടത്തെക്കുറിച്ച് ബോധവത്കരണമുണ്ടാകണമെന്നും അഭിപ്രായമുണ്ട്. കണ്‍സെന്‍സസ് ആക്ഷന്‍ ഓണ്‍ സാള്‍ട്ട് ആന്‍ഡ് ഹെല്‍ത്ത് (കാഷ്) എന്ന പദ്ധതിയിലൂടെ, ഭക്ഷണ പദാര്‍ഥങ്ങളില്‍ ഉപ്പിന്‍െറ അളവ് കുറക്കാനുള്ള ബോധവത്കരണം വിജയകരമായി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.