ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരുന്നതായി പഠന റിപ്പോര്‍ട്ട്. പ്രവാസികളില്‍ വ്യാപകമായി കണ്ടു വരുന്ന പ്രമേഹ രോഗത്തിന് വ്യവസ്ഥാപിതമായി ചികിസ തുടരാത്തതാണ് വൃക്ക രോഗികളുടെ എണ്ണം കൂട്ടുന്നതെന്നാണ് പ്രാഥമിക നിഗമനം. വര്‍ഷങ്ങള്‍ മുമ്പ് വരെ അര്‍ബുദമായിരുന്നു ഗള്‍ഫ് നാടുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ വൃക്ക സംബന്ധ രോഗികളുടെ എണ്ണം അര്‍ബുദത്തെ പിന്നിലാക്കിയതായി ലോകമെമ്പാടും വൃക്കരോഗ സംബന്ധമായ ബോധവത്കരണം നല്‍കുന്നതിനായി നിലവില്‍ വന്ന കിഡ്നി ഫെഡറേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
പ്രമേഹമാണ് വൃക്ക രോഗത്തിന്‍െറ പ്രധാന ഹേതു. ഗള്‍ഫ് നാടുകളിലെ പത്ത് പേരില്‍ ഒരാള്‍ പ്രമേഹവൃക്ക രോഗിയാണെന്ന് പഠനം പറയുന്നു. പ്രവാസികളില്‍ ക്രമം തെറ്റിയ ഭക്ഷണ രീതികളും ജീവിത ശൈലിയും അലസതയും ശരീരമനങ്ങാതെയുള്ള തൊഴില്‍ ശീലങ്ങളും പൊണ്ണത്തടിയും ഇതിന് പ്രധാനകാരണങ്ങളായി വിലയിരുത്തുന്നു. മിഡില്‍ ഈസ്റ്റ്, ഉത്തര ആഫ്രിക്കന്‍ മേഖലയില്‍ 2030ഓടുകൂടി 82.9 ശതമാനത്തിന്‍്റെ വര്‍ധന പ്രമേഹരോഗ മേഖലയില്‍ കാണപ്പെടും. ആഗോള ശരാശരിയനുസരിച്ച് ഏറ്റവും കൂടുതല്‍ വൃക്ക രോഗികളുള്ള ആദ്യ പത്ത് രാജ്യങ്ങളില്‍ യു.എ.ഇ കുവൈത്ത്, ഖത്തര്‍, സൗദിഅറേബ്യ, ലെബനന്‍, തുടങ്ങിയ അറബ് രാജ്യങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഈ മേഖലയിലുള്ള രോഗികളില്‍ പകുതിയിലേറെ പേര്‍ക്കും തങ്ങള്‍ രോഗത്തിന് അടിമയാനെന്ന കാര്യം അറിയില്ല എന്നതാണ് മറ്റൊരു ഗുരുതരമായ അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.