ജീവകം -സി അര്‍ബുദ കോശങ്ങളോട് പൊരുതുമെന്ന്

ലണ്ടന്‍: ശരീരത്തില്‍ ഉയര്‍ന്നതോതില്‍ ജീവകം-സി കുത്തിവെക്കുന്നത് അര്‍ബുദകോശങ്ങളെ കൊല്ലാന്‍ സഹായിച്ചേക്കുമെന്ന് ഗവേഷണഫലം. 
അണ്ഡാശയ അര്‍ബുദമുള്‍പ്പെടെ രോഗങ്ങള്‍ക്ക് ഫലപ്രദമായ, ചെലവു കുറഞ്ഞ മരുന്നാണ് ജീവകം-സിയെന്നാണ് ഗവേഷകര്‍ കണ്ടത്തെിയത്. ഉയര്‍ന്ന അളവില്‍ ജീവകം-സി ശരീരത്തിലത്തെുന്നത് അര്‍ബുദചികിത്സയായ കീമോതെറപ്പിയെ സഹായിക്കും. 
വായിലൂടെ അകത്തത്തെുന്ന ജീവകങ്ങളെ ശരീരം അതിവേഗം പുറന്തള്ളുന്നു. എന്നാല്‍, ഇന്‍ജക്ഷനിലൂടെ ജീവകം-സി ശരീരത്തിലത്തെിച്ചാല്‍ അത് ആരോഗ്യമുള്ള കോശങ്ങള്‍ക്ക് ദോഷം ചെയ്യാതെ അര്‍ബുദകോശങ്ങളെ വകവരുത്തുന്നു. 
രോഗബാധിതരായ മനുഷ്യരിലും എലികളിലും നടത്തിയ പരീക്ഷണത്തിലൂടെ ജീവകം-സി അര്‍ബുദകോശങ്ങളെ പൊരുതിത്തോല്‍പിക്കുന്നതിനുപുറമെ ഒരു വിഭാഗത്തില്‍ അത് കീമോതെറപ്പിയുടെ പാര്‍ശ്വഫലങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കുന്നതായും കണ്ടത്തെി. യു.എസിലെ കന്‍സാസ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഗവേഷണഫലം സയന്‍സ് ട്രാന്‍സ്ലേഷനല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.